Amitabh Bachchan : 'യുവനടനില്‍ നിന്ന് പ്രചോദനം'; രസകരമായ ഫോട്ടോയുമായി ബിഗ് ബി

Web Desk   | others
Published : Apr 21, 2022, 05:35 PM IST
Amitabh Bachchan : 'യുവനടനില്‍ നിന്ന് പ്രചോദനം'; രസകരമായ ഫോട്ടോയുമായി ബിഗ് ബി

Synopsis

എഴുപത്തിയൊമ്പതിലും ഇരുപതുകളുടെ ഊര്‍ജ്ജത്തോടെയിരിക്കുന്നത് ബിഗ് ബിയുടെ ആരാധകരെ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. അത്തരത്തില്‍ ധാരാളം പേര്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ സന്തോഷമറിയിച്ചിട്ടുമുണ്ട്

ഇന്ന് സിനിമാമോഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ച് താരങ്ങള്‍ ( Film Stars ) സമൂഹമാധ്യമങ്ങളില്‍ ( Social Media ) വളരെ സജീവമാണ്. പ്രായ-ലിംഗ ഭേദമെന്യേ മിക്ക താരങ്ങളും തങ്ങളുടെ സിനിമാവിശേഷങ്ങളും വര്‍ക്കൗട്ട്- ഡയറ്റ് വിശേഷങ്ങളുമെല്ലാം ( Workout and Diet ) സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നല്‍കുന്ന ട്രെന്‍ഡുമാണ്. 

സിനിമാവിശേഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ആദ്യമേ സൂചിപ്പിച്ചത് പോലെ താരങ്ങള്‍ ഏറ്റവുമധികം വാചാലരാകാറ് വര്‍ക്കൗട്ട്- ഫിറ്റ്‌നസ് വിഷയങ്ങളെ കുറിച്ചാണ്. ഇപ്പോള്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാത്ത താരങ്ങളും കുറവാണെന്ന് തന്നെ പറയാം. ഇക്കാര്യത്തിലും പ്രായ-ലിംഗഭേദങ്ങളൊന്നുമില്ല. 

ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി, രാജ്യത്തിന്റെ മഹാനടന്‍ അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ഫോട്ടോ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആക്ഷന്‍ താരമായ ജാക്കി ഷ്‌റോഫിന്റെ മകനും യുവനടനുമായ ടൈഗര്‍ ഷ്‌റോഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൊണ്ട് 'കിക്ക്' ചെയ്യുന്ന പോസിലുള്ള തന്റെ ഫോട്ടോ ആണ് അമിതാഭ് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. 

 

 

ടൈഗറിന്റെ കിടിലന്‍ കിക്കുകള്‍ കണ്ട്, അതിന് സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന 'ലൈക്കുകളും' കണ്ടിട്ടാണ് താന്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നാണ് അമിതാഭ് ബച്ചന്‍ രസകരമായി കുറിച്ചിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനും അമിതാഭ് ബച്ചന്റെ പേരമകളും അടക്കമുള്ളവരും ഫോട്ടോയ്ക്ക് കമന്റുകളിട്ടിട്ടുണ്ട്. 

എഴുപത്തിയൊമ്പത് വയസായ അമിതാഭ് ബച്ചന്‍, യുവനടന്‍ ടൈഗറിനെ വെല്ലുന്ന രീതിയിലാണ് 'കിക്ക്' ചെയ്യുന്നതെന്നും ഈ പ്രായത്തിലും ഇത്രയും പ്രസരിപ്പും ആത്മവിശ്വാസവും ഉണ്ടായിരിക്കുകയെന്നത് നിസാരമായ കാര്യമല്ലെന്നും ആരാധകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. 

പിന്നീട് ബിഗ് ബിയുടെ പോസ്റ്റ് ടൈഗറും പങ്കുവച്ചു. തന്നെ പറ്റി പറഞ്ഞ നല്ല വാക്കുകളിലുള്ള നന്ദിയും സന്തോഷവും മറച്ചുവയ്ക്കാതെയാണ് ടൈഗറിന്റെ പോസ്റ്റും. 

 

യുവതാരങ്ങളില്‍ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ടൈഗര്‍. ആക്ഷന്‍ രംഗങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു അമിതാഭ് ബച്ചനും. ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ ധാരാളം അഭിനയിച്ച താരം കൂടിയാണ് അമിതാഭ് ബച്ചന്‍. ഇത്തരത്തില്‍ വലിയ അപകടം പോലും അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്. 

കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമാണ് അമിതാഭ് ബച്ചന്റെ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യം. രാവിലെ നിര്‍ബന്ധമായും വര്‍ക്കൗട്ട്. വെജിറ്റേറിയന്‍ ഭക്ഷണവും പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസും. ഒപ്പം മനസിന്റെ ആരോഗ്യത്തിനായി യോഗയും. ഏതായാലും എഴുപത്തിയൊമ്പതിലും ഇരുപതുകളുടെ ഊര്‍ജ്ജത്തോടെയിരിക്കുന്നത് ബിഗ് ബിയുടെ ആരാധകരെ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. അത്തരത്തില്‍ ധാരാളം പേര്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ സന്തോഷമറിയിച്ചിട്ടുമുണ്ട്. 

Also Read:- കൊതിപ്പിക്കുന്ന മെയ്‌വഴക്കം; വീഡിയോയുമായി മസബ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ