Viral Video : പൂച്ചയെ ചുംബിക്കുന്ന കുട്ടി; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Apr 20, 2022, 12:18 PM ISTUpdated : Apr 20, 2022, 12:57 PM IST
Viral Video :  പൂച്ചയെ ചുംബിക്കുന്ന കുട്ടി; വെെറലായി വീഡിയോ

Synopsis

ഒരു കുട്ടി പൂച്ചയെ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഒരു കുട്ടി പൂച്ചയെ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ വെെറായിരിക്കുന്നത്.

ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടി സ്നേഹത്തോടെ പൂച്ചയെ തലോടുന്നതും വീഡിയോയിൽ കാണാം. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ചിലർ നൽകിയിട്ടുണ്ട്.

 

തലയിൽ ഹെൽമറ്റ് വച്ച് യാത്ര ചെയ്യുന്ന പൂച്ച;  വീഡിയോ

തലയിൽ ഹെൽമറ്റ് വച്ച് യാത്ര ചെയ്യുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് പൂച്ച പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.chrisvanssis എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെൽമറ്റ് വച്ച് ചുറ്റുമുള്ള കാഴ്ച്ചകളൊക്കെ കണ്ട് ഏറെ ആസ്വദിച്ചാണ് പൂച്ചയുടെ ബെെക്കിലെ യാത്ര.

പതിനായിരം പേർ വീഡിയോയ്ക്ക് ലെെക്കുകൾ നൽകിയിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതുപോലൊരു ഹെൽമെറ്റ് എവിടെ കിട്ടും? എന്ന് ഒരാൾ കമന്റ് ചെയ്തു. ഈ പൂച്ച കൊള്ളാല്ലോ എന്നാണ് മറ്റൊരാൾ‌ കമന്റ് ചെയ്തതു.

 

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ