Viral Video : കടുവക്കുട്ടികൾക്കൊപ്പം കളിക്കുന്ന ചിമ്പാൻസി കുഞ്ഞ് ; വെെറലായി വീഡിയോ

Published : Oct 13, 2022, 11:42 AM IST
Viral Video : കടുവക്കുട്ടികൾക്കൊപ്പം കളിക്കുന്ന ചിമ്പാൻസി കുഞ്ഞ് ; വെെറലായി വീഡിയോ

Synopsis

രണ്ട് കടുവക്കുട്ടികൾക്കൊപ്പം കളിക്കുന്ന ചിമ്പാൻസി കുഞ്ഞിന്റെതാണ് വീഡിയോ. mokshabybee_tigers എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 26 നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണുന്നത്. ഇവയിൽ ഏറ്റവും വികൃതികൾ കുരങ്ങുകൾ, ലംഗറുകൾ, ചിമ്പാൻസികൾ എന്നിവയാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഇവരുടെ വികൃതി ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  

രണ്ട് കടുവക്കുട്ടികൾക്കൊപ്പം കളിക്കുന്ന ചിമ്പാൻസി കുഞ്ഞിന്റെതാണ് വീഡിയോ. mokshabybee_tigers എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 26 നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അംഗദ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ചിമ്പാൻസി കടുവക്കുട്ടികൾക്കൊപ്പം രസകമായി കളിക്കുന്നത് വീഡിയോയിൽ കാണാം. ചിമ്പാൻസി കുഞ്ഞ് കടുവക്കുട്ടികളെ പിടിക്കാൻ പോകുമ്പോൾ അവർ പുറകിലോട്ട് മാറുന്നത് വീഡിയോയിൽ കാണാം. വളരെ രസകരമായാണ് അവർ കളിക്കുന്നത്. 

‌വീഡിയോയ്ക്ക് 3.7 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് താഴേ ഹൃദയസ്പർശിയായ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്. മൂവരെയും പ്രശംസിച്ചുകൊണ്ട് ഒരാൾ"ഇത് എക്കാലത്തെയും വലിയ കാര്യമാണ്."ഇത് വളരെ മനോഹരമാണെന്നും മറ്റൊരാൽ വീഡിയോയ്ക്ക് താഴേ കുറിച്ചു.

ചിമ്പാൻസിയുടെ രസകരമായ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അടുത്തിടെ ഒരു പാർക്കിനുള്ളിൽ വച്ച് ചിമ്പാൻസി മീനുകൾക്ക് തീറ്റ കൊടുക്കുന്നതാണ് വീഡിയോസമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആദ്യമായി ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. മനുഷ്യരെ പോലെ പെരുമാറുന്ന കുരങ്ങുകൾ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 

മനുഷ്യരെപ്പോലെ തന്നെ തുണിയലക്കുന്ന ചിമ്പാൻസിയുടെ വീഡിയോയും അടുത്തിടെ വെെറലായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമൻറ് ചെയ്തതു. വളരെയധികം പേരെ ഈ വീഡിയോ ആകർഷിച്ചു. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ