തലമുടി കത്തിച്ച്, ചുറ്റികയും കത്തിയും ഉപയോഗിച്ച് കട്ടിങ്; ഈ ബാർബറും വ്യത്യസ്തനാണ്; വീഡിയോ

Published : Mar 19, 2021, 01:59 PM ISTUpdated : Mar 19, 2021, 02:11 PM IST
തലമുടി കത്തിച്ച്, ചുറ്റികയും കത്തിയും ഉപയോഗിച്ച് കട്ടിങ്; ഈ ബാർബറും വ്യത്യസ്തനാണ്; വീഡിയോ

Synopsis

പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ  അലി അബ്ബാസ് എന്ന ബാര്‍ബറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

വെറൈറ്റി ഹെയർ കട്ടിങ്ങുമായി ഈ ബാർബറും വ്യത്യസ്തനാണ്. തലമുടി മുറിക്കാന്‍ കത്രിക തന്നെ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ എന്നാണ് ഈ ബാര്‍ബറുടെ പക്ഷം. കത്തിച്ച ശേഷം ചുറ്റിക, കത്തി തുടങ്ങിയവ ഉപയോഗിച്ച് തലമുടി വെട്ടുന്നതാണ് ഈ ബാര്‍ബര്‍ഷോപ്പിലെ പതിവ്.

പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ  അലി അബ്ബാസ് എന്ന ബാര്‍ബറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പൊട്ടിയ ഗ്ലാസിന്‍റെ കഷ്ണങ്ങള്‍ ഉപയോഗിച്ച് മുടി സ്റ്റൈല്‍ ചെയ്യുന്ന അലിയുടെ വീഡിയോകളും സൈബര്‍ ലോകത്ത് വൈറലാണ്. വീഡിയോയില്‍ അലി ഒരാളുടെ തലയില്‍ കത്തി ഉപയോഗിച്ച് ചുറ്റിക കൊണ്ട് അടിച്ച് മുടി കട്ട് ചെയ്യുന്നത് കാണാം. 

 

സ്‌റ്റൈല്‍ ചെയ്യാനെത്തുന്നവരുടെ മുടിക്ക് തീ പോലും കൊളുത്തുന്നുണ്ട് ഈ വ്യത്യസ്തനാം ബാര്‍ബര്‍. പരമ്പരാഗതമായ മുടി മുറിക്കല്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ചിന്തയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്നിലെന്ന് അലി പറയുന്നു. 

Also Read: 'ഇത് എന്തൊരു ബാര്‍ബറാണ്'; ചിരി പടര്‍ത്തി വീഡിയോ...


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ