തലമുടി വെട്ടുന്ന ഒരു ബാര്‍ബറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ബാര്‍ബര്‍ സൈബര്‍ ലോകത്തെ താരമാകാനൊരു കാരണവുമുണ്ട്. തലമുടി വെട്ടി കഴിഞ്ഞ് എല്ലാം ശരിയല്ലേ എന്ന ബാർബറുടെ പരിശോധനയാണ് ഇവിടെ ചിരി പടര്‍ത്തുന്നത്. 

ജനലിനും വാതിലിനും പുറകിൽനിന്നും ഇരുവശങ്ങളിലും നിന്നുമൊക്കെയാണ്  എല്ലാം കൃത്യമാണോ എന്ന് ബാർബര്‍ പരിശോധിക്കുന്നത്.  'അപ്സ്കെയിൽ കട്ട്സ് ആൻഡ് സ്റ്റൈൽസ്' എന്ന  ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

'നിങ്ങൾ പൂർണത തേടുകയും ജോലിയെ സ്നേഹിക്കുകയും ചെയ്യുമ്പോൾ'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലും വീഡിയോ വൈറലാണ്. 

 

Also Read: കൊറോണക്കാലത്തെ ബ്യൂട്ടിപാര്‍ലര്‍; പുതിയ സ്റ്റെല്‍ 'മുടിവെട്ട്' ഇങ്ങനെയാണ് - വീഡിയോ...