കൊറോണയെ പ്രതിരോധിക്കാൻ മുടിവെട്ട് പുതിയ രീതിയിൽ പരീക്ഷിച്ച് ചൈനീസ് ബാർബർമാർ

By Web TeamFirst Published Mar 9, 2020, 3:22 PM IST
Highlights

കൈ കൊണ്ട് ചീർപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴുള്ള പൂർണത ഉണ്ടാകില്ലെങ്കിലും സുരക്ഷിതത്വമുണ്ടെന്ന് ബാർബർ ഷോപ്പ് ഉടമകൾ പറയുന്നു.

കൊറോണ പകരാതിരിക്കാൻ മുടിവെട്ട് പുതിയ രീതിയിൽ പരീക്ഷിച്ച് ചൈനീസ് ബാർബർമാർ. ഒരു സുരക്ഷിത അകലം പാലിച്ചാണ് ബാർബർ ഷോപ്പിൽ മുടിവെട്ടുന്നവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. നീളമുള്ള വടികളിൽ ചീർപ്പും ആവശ്യമായ മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ചാണ് മുടിവെട്ടൽ. 

മുടിവെട്ടാനെത്തുന്നവർ മാസ്ക് ധരിച്ചാണ് എത്തുന്നത്. തങ്ങളുടെയും കടയിലെത്തുന്നവരുടെും സുരക്ഷക്കായാണ് പുതിയ രീതി സ്വീകരിച്ചിരിക്കുന്നതെന്ന് ബാർബർമാർ പറയുന്നു. രോഗം പടരാതിരിക്കാൻ പൊതുയിടങ്ങളിലും മറ്റും ഒരാൾ മറ്റൊരാളിൽ നിന്ന് ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കാനാണ് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ പൗരൻമാരോട് നിർദേശിച്ചിട്ടുള്ളത്. ഈ നിർദേശം ഉൾക്കൊണ്ടാണ് ബാർബർമാർ മുടി വെട്ടാൻ പുതുവഴി തേടിയത്.

കൈ കൊണ്ട് ചീർപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴുള്ള പൂർണത ഉണ്ടാകില്ലെങ്കിലും സുരക്ഷിതത്വമുണ്ടെന്ന് ബാർബർ ഷോപ്പ് ഉടമകൾ പറയുന്നു. ഇത് സ്വന്തം സുരക്ഷയ്ക്കായി മാത്രമല്ല, മുടി വെട്ടാൻ വരുന്നവരുടെ കൂടി സുരക്ഷയെ കരുതിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. 

"

click me!