വരണ്ട ചര്‍മ്മമാണോ? പരിഹാരം തലേന്നത്തെ ചപ്പാത്തിയിലുണ്ട് !

By Web TeamFirst Published Jun 27, 2020, 1:39 PM IST
Highlights

വരണ്ട ചര്‍മ്മക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നത് വലിയ തലവേദനയുണ്ടാക്കാം. 

പല കാരണങ്ങള്‍ കൊണ്ട്  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം വരണ്ട  ചര്‍മ്മക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ചപ്പാത്തി കൊണ്ടുള്ള ഫേസ് പാക്ക്. 

ഇതിനായി തലേന്ന് രാത്രിയുണ്ടാക്കിയ ചപ്പാത്തി ഒരണ്ണം എടുക്കുക. ശേഷം അതിനെ മിക്സിയിലിട്ട്  പൊടിക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും പാല്‍ പാടയും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

 

@priyanka_vkarma

Roti Face pack for dull dry skin instant glow and skin whitening super remedy##DIY##Homeremedy##rotipac

♬ original sound - priyanka_vkarma

 

ഫംഗസ് രോഗങ്ങള്‍ക്കുള്ള പരിഹാരമായി പണ്ട് കാലം മുതലേ മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ചര്‍മ്മം തിളങ്ങാനും നിറം വര്‍ദ്ധിപ്പിക്കാനും അനാവശ്യരോമങ്ങള്‍ നീക്കാനും മഞ്ഞള്‍ സഹായിക്കും. അതുപോലെതന്നെ,  സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടര്‍. വരണ്ട ചർമ്മമുള്ളവർ കുളിക്കുന്നതിന് മുമ്പ് ​ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. പാല്‍ പാടയും വെളിച്ചെണ്ണയുമൊക്കെ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് നല്ലതാണ്. 

Also Read: പൂവ് പോലെ മൃദുലമായ ചര്‍മ്മത്തിന് രണ്ട് എണ്ണകള്‍...

click me!