ജർമൻ ഷെപ്പേർഡിന് ഭക്ഷണം വാരി കൊടുക്കുന്ന കൊച്ചുമിടുക്കി; വൈറലായി വീഡിയോ

Published : Jun 27, 2020, 10:04 AM ISTUpdated : Jun 27, 2020, 10:09 AM IST
ജർമൻ ഷെപ്പേർഡിന് ഭക്ഷണം വാരി കൊടുക്കുന്ന കൊച്ചുമിടുക്കി; വൈറലായി വീഡിയോ

Synopsis

വലിയൊരു ജർമൻ ഷെപ്പേർഡിന് ഈ കൊച്ചുമിടുക്കി ഭക്ഷണം കൈ കൊണ്ടു വാരി കൊടുക്കുകയാണ്.

പല വീടുകളിലും വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്. ഇത്തരം വളര്‍ത്തുനായ്ക്കളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇവിടെയിതാ ഒരു വളര്‍ത്തുനായയും ഒരു കൊച്ചുകുട്ടിയും തമ്മിലുള്ള ദൃഢമായ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

വലിയൊരു ജർമൻ ഷെപ്പേർഡിന് ഈ കൊച്ചുമിടുക്കി ഭക്ഷണം കൈ കൊണ്ടു വാരി കൊടുക്കുകയാണ്. ഒരമ്മ തന്‍റെ കുഞ്ഞിന് ഭക്ഷണം ഉരുളകളായി കൊടുക്കുന്ന പോലെയാണ് ഇവിടെ ഈ കുഞ്ഞ്  ജർമൻ ഷെപ്പേർഡിന് ഭക്ഷണം കൊടുക്കുന്നത്. ഓരോ ഉരുളയ്ക്കും വേണ്ടി നായ വായ് തുറക്കുന്നതും വീഡിയോയില്‍ കാണാം. 

ഇവിടെയിപ്പോള്‍ ആരാണ് കുഞ്ഞ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. രണ്ട് ദിവസം മുന്‍പ് 'സ്ട്രീറ്റ് ഡോഗ്സ് ഓഫ് മുംബൈ' എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. 

 

 

12000 ലൈക്കുകളും നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. കുട്ടികളില്‍ സഹജീവിസ്‌നേഹം വളര്‍ത്താനും ദയവുള്ളവരാക്കാനും പഠിപ്പിക്കുന്ന വീഡിയോ ആണിതെന്നും പലരും കമന്‍റ്  ചെയ്തു. 

Also Read: നായികമാരും അവരുടെ ഓമനമൃഗങ്ങളും; ചിത്രങ്ങള്‍...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ