Asianet News MalayalamAsianet News Malayalam

പൂവ് പോലെ മൃദുലമായ ചര്‍മ്മത്തിന് രണ്ട് എണ്ണകള്‍...

സൗന്ദര്യപരിചണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കളിൽ മുൻനിരയില്‍ നില്‍ക്കുന്ന രണ്ട് എണ്ണകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

oils that will give you the perfect skin
Author
Thiruvananthapuram, First Published Jun 26, 2020, 10:52 PM IST
  • Facebook
  • Twitter
  • Whatsapp

മിനുസമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ? ചില എണ്ണകള്‍ മുഖത്തെ പാടുകള്‍ മാറ്റി, മൃദുലമായ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കും. 

സൗന്ദര്യപരിചണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കളിൽ മുൻനിരയില്‍ നില്‍ക്കുന്ന രണ്ട് എണ്ണകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഒരുപാട് ഗുണങ്ങളടങ്ങിയതാണ് വെളിച്ചെണ്ണ. ത്വക്കിൽ ജലാംശം നിലനിർത്താന്‍ വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. 

വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കും. സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. ശരീരത്ത് കാണപ്പെടുന്ന 'സ്ട്രച്ച് മാര്‍ക്കുകള്‍' അകറ്റാനും വെളിച്ചെണ്ണ നല്ലതാണ്.

 മൂന്ന് തുള്ളി ആവണക്കെണ്ണയും മൂന്ന് തുള്ളി വെളിച്ചെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ചർമ്മത്തിലെ ചുളിവുകൾ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും. മഞ്ഞളും വെളിച്ചെണ്ണയും സമം ചേര്‍ത്ത് തേക്കുന്നത് മുഖത്തിന് തിളക്കം നല്‍കും. മേക്കപ്പ് നീക്കം ചെയ്യാനും വെളിച്ചെണ്ണ മുഖത്ത്​ പുരട്ടുന്നത് നല്ലതാണ്. 

രണ്ട്...

ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. 

ചര്‍മ്മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവും നല്‍കാന്‍ ഇവ സഹായിക്കും. വരണ്ട ചര്‍മ്മം ഉള്ളവര്‍ ദിവസവും ഒലീവ് ഓയില്‍  മുഖത്ത് പുരട്ടുന്നത് നല്ലതാണ്.  മുഖത്തെ ചുളിവുകള്‍ നീക്കാനും ഇവ സഹായിക്കും. നിറം വര്‍ദ്ധിപ്പിക്കാനും  ഒലീവ് ഓയില്‍ ഉത്തമമാണ്. 

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. അതുപോലെ മുഖത്തെ ബ്ലാക് ഹെഡ്‌സ് മാറാനും ഇവ സഹായിക്കും. ദിവസവും മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ്മ കോശങ്ങളെ വൃത്തിയാക്കുന്നു. ഇതിലൂടെ ബ്ലാക് ഹെഡ്‌സ് ഒഴിവാകും.

നാരങ്ങാനീര് ചെറുചൂടു വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ അല്‍പം ഒലീവ് ഓയിലും ചേര്‍ത്തു വിണ്ടു കീറിയ ഉപ്പുറ്റികളില്‍ പുരട്ടുന്നത് ഫലം ലഭിക്കും. 

Also Read: ചർമ്മ സംരക്ഷണത്തിന് പരീക്ഷിക്കാം ഈ 'ഐസ് ക്യൂബ്' !

Follow Us:
Download App:
  • android
  • ios