ക്രിസ്മസ് കാലം ഫാഷനബിള്‍ ആക്കാം; ട്രെന്‍ഡിങ്ങായി വെള്ളയും ചുവപ്പും

By Web TeamFirst Published Dec 18, 2019, 11:08 AM IST
Highlights

ക്രിസ്മസ് കാലം ആഘോഷങ്ങളുടേത് മാത്രമല്ല, ഫാഷന്‍റെയും കൂടിയാണ്. ചുവപ്പും വെള്ളയും നിറങ്ങളാല്‍ ലോകമെങ്ങും സുന്ദരമാകുമ്പോള്‍  ഫാഷന്‍ ലോകവും അണിഞ്ഞൊരുങ്ങാറുണ്ട്. 

ക്രിസ്മസ് കാലം ആഘോഷങ്ങളുടേത് മാത്രമല്ല, ഫാഷന്‍റെയും കൂടിയാണ്. ചുവപ്പും വെള്ളയും നിറങ്ങളാല്‍ ലോകമെങ്ങും സുന്ദരമാകുമ്പോള്‍ ഫാഷന്‍ ലോകവും അണിഞ്ഞൊരുങ്ങാറുണ്ട്. ക്രിസ്മസ് കാലത്ത് വെള്ളയും ചുവപ്പും നിറങ്ങളിലുളള വസ്ത്രങ്ങള്‍ തന്നെയാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. 

 

സ്കൂള്‍- കോളേജ് കുട്ടികളാണെങ്കില്‍ ക്രിസ്മസ് ഫെസ്റ്റിന് എങ്ങനെ സുന്ദരിയായി പോകാമെന്നായിരിക്കും ചിന്തിക്കുന്നത്. പ്ലെയിന്‍ വെള്ള വസ്ത്രങ്ങളും ഓഫ് വൈറ്റ് വസ്ത്രങ്ങളും അതിന്  അനുയോജ്യമാണ്.  പ്ലെയിന്‍ വെള്ള ടോപ്പും വെള്ള ഷര്‍ട്ടും ഒപ്പം നീല ജീന്‍സും പരീക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ വെള്ള സല്‍വാറും നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും. വെള്ള സല്‍വാറിന്‍റെ കൂടെ ചുവപ്പ് ഷാള്‍ കൂടിയായല്‍ സംഭവം കളറാകും.

 

എന്നാല്‍ സാരിയും ഗൗണും തന്നെയാണ് മിക്ക സ്ത്രീകളും ആഘോഷരാവില്‍ അണിയാനായി ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ അതിന് ചുവപ്പ് നിറമായിരിക്കും നല്ലത്.

 

 

ചുവപ്പ് പ്ലെയിന്‍ സാരിയോ ചെറിയ വര്‍ക്കുളളതോ ആണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ മനോഹരിയാക്കും. നല്ല ചുവപ്പില്‍ ഗോള്‍ഡന്‍ പാറ്റേണുകളുള്ള ഡ്രസ്സുകള്‍ ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടും. 

 

 

ചുവപ്പ് സ്കെര്‍ട്ടും വെള്ള ഷര്‍ട്ടും അതുപോലെ തിരിച്ചും ധരിക്കുന്നതും നിങ്ങളെ ആകര്‍ഷിക്കാന്‍ സഹായിക്കും. വെള്ള പാലസോയും ചുവപ്പ് ക്രോപ്പും ആണ് മറ്റൊരു ഓപ്ഷന്‍.

 

 

 

 

 

 


 

 
 
 
 
 
 
 
 
 
 
 
 
 

Katrina Kaif in an Anamika Khanna. Styeld by @tanghavri Mua @danielcbauer @amitthakur_hair pictures by @eshaangirri

A post shared by Anamika Khanna (@anamikakhanna.in) on May 27, 2019 at 5:26am PDT

 
 
 
 
 
 
 
 
 
 
 
 
 

@deepikapadukone at the Coca-Cola event. Isn't she sizzling in this outfit?

A post shared by Deepika Padukone (@deepikapadukone) on Nov 1, 2015 at 1:14am PST

click me!