ചർമ്മ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കാം

Published : Feb 12, 2025, 11:02 PM IST
ചർമ്മ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കാം

Synopsis

ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയതാണ് വെളിച്ചെണ്ണ.   

ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് വെളിച്ചെണ്ണ. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയതാണ് വെളിച്ചെണ്ണ. 

മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് മുഖത്തെ ചുളിവുകളും വരള്‍ച്ചയും വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളും കുറയ്ക്കാനും ചർമ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. വെളിച്ചെണ്ണയ്ക്ക് നിങ്ങളുടെ ചർമ്മത്തെ ഫലപ്രദമായി മോയ്സ്ചറൈസ് ചെയ്യാൻ കഴിയും. ഈർപ്പം നിലനിർത്താൻ കുളിച്ചതിന് ശേഷം ചെറിയ അളവിൽ വെളിച്ചെണ്ണ പുരട്ടുക.ഇത് കൊളാജൻ ഉൽപാദനത്തിനും ദൃഢതയും ഇലാസ്തികതയും മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. സൺസ്‌ക്രീനിന് പകരമല്ലെങ്കിലും, വെളിച്ചെണ്ണ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നേരിയ സംരക്ഷണം നൽകുന്നു.

മേക്കപ്പ് റിമൂവർ ആയും വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയ്ക്ക് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ മേക്കപ്പ് നീക്കം ചെയ്യാൻ കഴിയും. മുഖത്തെ കരുവാളിപ്പിനെയും ചര്‍മ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാനും ഇവ സഹായിക്കും. നിങ്ങളുടെ ചുണ്ടുകൾ ഈർപ്പമുള്ളതാക്കാനും ശൈത്യകാലത്തെ  വരള്‍ച്ച തടയാനും പ്രകൃതിദത്ത ലിപ് ബാം ആയി വെളിച്ചെണ്ണ ഉപയോഗിക്കാം. നൈറ്റ് ക്രീം ആയും വെളിച്ചെണ്ണ ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകിയ ശേഷം ഒരു തുള്ളി വെളിച്ചെണ്ണ മുഖത്ത് പുരട്ടുക. ഒരു ഹൈഡ്രേറ്റിംഗ് ചികിത്സയായി ഒറ്റരാത്രി കൊണ്ട് പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും. 

Also read: തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ

youtubevideo

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ