വെറുമൊരു കാഷ്വൽ വെയർ എന്ന ലേബലിൽ നിന്നും ടി-ഷർട്ടുകൾ മാറിയ കാലമാണിത്. 2026-ലെ സമ്മർ സീസണിൽ ഓഫീസിലും പാർട്ടികളിലും ഒരുപോലെ തിളങ്ങാൻ സഹായിക്കുന്ന ഒരു പവർ മൂവായി ടി-ഷർട്ടുകൾ മാറിയിരിക്കുകയാണ്. പഴയ അയഞ്ഞ ടീ-ഷർട്ടുകൾക്ക് പകരം കൃത്യമായ മെറ്റീരിയലും സ്റ്റൈലും തിരഞ്ഞെടുക്കുന്നതിലാണ് ഇത്തവണത്തെ കളി. 

വേനൽക്കാലം എത്തിയാൽ പിന്നെ കംഫർട്ട് ആണ് മെയിൻ. എന്നാൽ കംഫർട്ട് നോക്കുമ്പോൾ സ്റ്റൈൽ കുറഞ്ഞുപോകുമെന്ന് ആരും പേടിക്കേണ്ട. 2026-ലെ സ്പ്രിംഗ്–സമ്മർ സീസണിൽ പുരുഷന്മാരുടെ വാർഡ്രോബിലെ ഹീറോകൾ ടി-ഷർട്ടുകൾ തന്നെയാണ്. വെറുമൊരു കാഷ്വൽ വെയർ എന്നതിലുപരി ഓഫീസിലും പാർട്ടിയിലുമെല്ലാം ഒരുപോലെ മാസ് കാണിക്കാൻ പറ്റിയ ചില 'പവർ ടീസ്' ട്രെൻഡുകളെക്കുറിച്ച് നോക്കാം.

ക്വാളിറ്റിയിൽ വിട്ടുവീഴ്ച വേണ്ട

സൂര്യൻ കത്തുന്ന സമയത്ത് പ്ലാസ്റ്റിക് കലർന്ന തുണികൾ ധരിച്ചാൽ പണി കിട്ടും. അതുകൊണ്ട് തന്നെ ഓർഗാനിക് കോട്ടൺ, റീസൈക്കിൾഡ് കോട്ടൺ ബ്ലെൻഡുകൾ എന്നിവ തിരഞ്ഞെടുക്കാം. ഇത് ചർമ്മത്തിന് നല്ലതാണെന്ന് മാത്രമല്ല, എത്ര വിയർത്താലും വായുസഞ്ചാരം ഉള്ളതുകൊണ്ട് കൂളായി ഇരിക്കാൻ സഹായിക്കും.

വാർഡ്രോബിൽ സെറ്റാക്കേണ്ട 3 സ്റ്റൈലുകൾ

ക്ലാസിക് ക്രൂ നെക്ക്: ടി-ഷർട്ടുകളിൽ ഏറ്റവും ലളിതവും എന്നാൽ ഏറ്റവും പവർഫുളുമായ സ്റ്റൈലാണിത്. ഇത് ഒരിക്കലും ഫാഷനിൽ നിന്നും പുറത്തുപോകില്ല. ലെയറിംഗിന് ഏറ്റവും അനുയോജ്യമായ ഒന്നാണിത്. ഒരു ലൈറ്റ് വെയ്റ്റ് ജാക്കറ്റിന് ഉള്ളിലോ, അല്ലെങ്കിൽ ഷർട്ടിന് ഉള്ളിലോ ഇത് ധരിക്കാം. ഒരു ഡാർക്ക് ബ്ലൂ ജീൻസിനൊപ്പമോ അല്ലെങ്കിൽ ബീജ് കളർ ഷോർട്സിനൊപ്പമോ ഇത് പരീക്ഷിച്ചു നോക്കൂ, സിമ്പിൾ ആൻഡ് പവർഫുൾ ലുക്ക് ഉറപ്പാണ്.

പോളോ ടി-ഷർട്ടുകൾ : നിങ്ങൾക്ക് ഒരു 'പോളിഷ്ഡ്' ലുക്ക് വേണമെങ്കിൽ കണ്ണടച്ച് പോളോ ഷർട്ടുകൾ തിരഞ്ഞെടുക്കാം. കോളറുകൾ ഉള്ളതുകൊണ്ട് തന്നെ ഇത് കാഷ്വൽ ലുക്കിനും ഫോർമൽ ലുക്കിനും ഇടയിലുള്ള ഒരു സെമി-ഫോർമൽ വൈബ് നൽകുന്നു. ഓഫീസിലെ മീറ്റിംഗുകൾക്കോ അല്ലെങ്കിൽ വൈകുന്നേരത്തെ ഔട്ടിംഗുകൾക്കോ ഇത് ഏറ്റവും അനുയോജ്യമാണ്. വസ്ത്രധാരണത്തിൽ ഒരു ഗൗരവം തോന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പോളോ ഷർട്ടുകൾ മികച്ച ഓപ്ഷനാണ്.

ഗ്രാഫിക് ടീസ് : നിങ്ങളുടെ ഉള്ളിലെ ക്രിയേറ്റിവിറ്റിയെ പുറത്തെടുക്കാൻ ഗ്രാഫിക് ടി-ഷർട്ടുകൾ സഹായിക്കും. മിനിമൽ ടൈപ്പോഗ്രാഫി മുതൽ സബ്ടിളായ ആർട്ടുകൾ വരെ ഇതിൽ ഉൾപ്പെടുത്താം. എന്നാൽ ഗ്രാഫിക് ടീസ് തിരഞ്ഞെടുക്കുമ്പോൾ അമിതമായ ഡിസൈനുകൾ ഒഴിവാക്കി മാന്യമായ പ്രിന്റുകൾ തിരഞ്ഞെടുക്കുന്നതാണ് 2026-ലെ രീതി.

സ്റ്റൈലിംഗ് ടിപ്സ്;

വെറുതെ ഒരു ടീ-ഷർട്ട് ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല, അത് എങ്ങനെ സ്റ്റൈൽ ചെയ്യുന്നു എന്നതിലാണ് കാര്യം.

  • കളർ ഗെയിം: വൈറ്റ്, നേവി ബ്ലൂ, ഗ്രേ തുടങ്ങിയ ന്യൂട്രൽ കളറുകൾ എപ്പോഴും സേഫാണ്. എന്നാൽ ഈ സമ്മറിൽ ടീൽ, ലാവെൻഡർ തുടങ്ങിയ പാസ്റ്റൽ നിറങ്ങൾ പരീക്ഷിക്കുന്നത് നിങ്ങളെ വേറിട്ടു നിർത്തും.
  • ചിനോസ് കോംബോ: പോളോ ടി-ഷർട്ടുകൾ കാക്കി അല്ലെങ്കിൽ ഒലിവ് ഗ്രീൻ ചിനോസിനൊപ്പം പരീക്ഷിച്ചു നോക്കൂ. പക്കാ ക്ലാസിക് ലുക്ക് കിട്ടും.
  • ആക്സസറികൾ: ഒരു സിമ്പിൾ വാച്ച്, കൂൾ സൺഗ്ലാസസ്, പിന്നെ പക്കാ ക്ലീനായ വൈറ്റ് സ്നീക്കേഴ്സ്, ഇത്രയും കൂടെ ഉണ്ടെങ്കിൽ സംഭവം ഉഷാറായി. വെയിൽ ഒഴിവാക്കാൻ ഒരു സമ്മർ ക്യാപ്പ് കൂടി വെച്ചാൽ സ്റ്റൈലുമായി, സംരക്ഷയുമായി.

 ചുരുക്കത്തിൽ, വസ്ത്രം ഏതായാലും അത് കോൺഫിഡൻസോടെ ധരിക്കുക എന്നതാണ് പ്രധാനം.