ഒരു കാമുകിയും സമ്മതിക്കാത്ത ആഗ്രഹം പറ‍ഞ്ഞു, പക്ഷെ അവള്‍ അത് സാധിച്ചുകൊടുത്തു !

By Web TeamFirst Published Dec 1, 2019, 10:20 PM IST
Highlights

ബെന്‍ജമിനും നാസ്ടിയയും പ്രണയത്തിലായിട്ട് മൂന്ന് വര്‍ഷമായി. അടുത്തിടെയാണ് ബെന്‍ജമിന്‍ കാമുകിയായ നാസ്ടിയയോട് ആ ആഗ്രഹം തുറന്നുപറഞ്ഞത്.

ബെന്‍ജമിനും നാസ്ടിയയും പ്രണയത്തിലായിട്ട് മൂന്ന് വര്‍ഷമായി. അടുത്തിടെയാണ് തനിക്ക് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കണം എന്ന് ബെന്‍ജമിന്‍ (25) കാമുകിയായ നാസ്ടിയയോട്(22) തുറന്നുപറഞ്ഞത്. ഇപ്പോള്‍ ഇരുവരും ഡേറ്റിങ്ങിന്  സ്ത്രീകളെ പോലെ വസ്ത്രം ധരിച്ചാണ് പോകുന്നത്. തങ്ങള്‍ അത് ആസ്വാദിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. 

കനേഡിയന്‍ കമിതാക്കളായ ഇരുവരും കലാമേഖലയിലാണ് ജോലി ചെയ്യുന്നത്. ബെന്‍ജമിന് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കണമെന്നും മേക്കപ്പ് ചെയ്യണമെന്നും പറഞ്ഞപ്പോള്‍ നാസ്ടിയ അതിന് എതിര് നിന്നില്ല. ഇരവരും തങ്ങള്‍ക്ക് രണ്ട് പേരുകളുമിട്ടു. അലസ്കിയ , കാറ്റിയ എന്നാണ് ഇവര്‍ ഇവര്‍ക്ക് തന്നെ ഇട്ടിരിക്കുന്ന പേരുകള്‍. ആദ്യം ഇവര്‍ ഇത്തരം കുസൃത്തിയൊക്കെ വീട്ടില്‍ മാത്രം ആസ്വാദിച്ചിരുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡേറ്റ് ചെയ്യാന്‍ പോകുമ്പോഴും ഇവര്‍ ഇങ്ങനെയൊക്കെയാണ്.

'എനിക്ക് പണ്ടും ഇത്തരത്തിലുളള വസ്ത്രങ്ങള്‍ ധരിച്ച് നടക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് അതിനുളള ധൈര്യമില്ലായിരുന്നു. എന്‍റെ ഉള്ളിലെ ഈ ആഗ്രഹം തുറന്നുപറയാന്‍ തന്നെ എനിക്ക് ഭയമായിരുന്നു. പങ്കാളി എന്ന നിലയില്‍ നാസ്ടിയ വളരെ അധികം എന്നെ പിന്‍താങ്ങുന്നയാളാണ്. എനിക്ക് അവളോട് എന്തും തുറന്നു പറയാം. അവള്‍ ഒരിക്കലും എന്നെ ചോദ്യം ചെയ്യാറില്ല'- ബെന്‍ജമിന്‍ പറഞ്ഞു. 

'അവന്‍ അലസ്കയായി മാറുമ്പോള്‍ വളരെ അധികം സന്തോഷവാനാണ്. അവന്‍റെ ഉളളില്‍ ഇങ്ങനെ ഒരു ആഗ്രഹമുളളതിന് അവന്‍ കുറ്റക്കാരനാകുന്നില്ല'- നാസ്ടിയ പറഞ്ഞു. 

 

 

'ഞങ്ങള്‍ ഇങ്ങനെ വസ്ത്രം ധരിക്കുമ്പോള്‍ ഞങ്ങള്‍ ഏതോ  മനോരാജ്യത്ത് ജീവിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് ഞങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്'- നാസ്ടി കൂട്ടിച്ചേര്‍ത്തു. 

സ്ത്രീയായി രാത്രി പുറത്തു ഇറങ്ങി നടക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നും എന്നും ബെന്‍ജമിന്‍ പറഞ്ഞു. ചിലപ്പോള്‍ രാത്രി ആളുകള്‍ കാറിലൂടെ പിന്‍തുടരും, പുരുഷനാണെന്ന് മനസ്സിലാകും തിരിച്ചുപോകുമെന്നും ബെന്‍ജമിന്‍ പറയുന്നു. 

 

 

'സമൂഹം അവനെ കളയാക്കിയാലും എനിക്ക് അവനെ നന്നായി അറിയാം. അവന്‍ ഏത് വസ്ത്രം ധരിച്ചാലും അത് ഞങ്ങളുടെ പ്രണയത്തെ കെടുത്തുന്നതല്ല. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവരായി ജീവിക്കാന്‍ അവര്‍ക്ക് കഴിയണം , അല്ലെങ്കില്‍ നിങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവേണ്ടയാളല്ല'- നാസ്ടി പറയുന്നു.

click me!