
ചിലരുടെ തലമുടി വരണ്ടതാകാം. ചിലര്‍ക്ക് തലമുടി ഡ്രൈ ആയി വിണ്ടുകീറാറുമുണ്ട്. വീട്ടിലെ രണ്ട് നിത്യപയോഗ സാധനങ്ങൾ കൊണ്ട് ഒരുപരിധി വരെ തലമുടി ഡ്രൈ ആകുന്നത് തടയാം എന്നാണ് മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കുന്ന ടിപ്പില്‍ പറയുന്നത്.
തലമുടി ഡ്രൈ ആകുന്നത് തടയാന്‍ റോബസ്റ്റ പഴം അല്ലെങ്കിൽ ഏത്തപ്പഴം മാത്രം മതിയത്രേ. ഒരു റോബസ്റ്റ പഴം അല്ലെങ്കിൽ ഏത്തപ്പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. തലയിൽ പുരട്ടാൻ ആവശ്യമായ അളവിൽ തന്നെയെടുക്കണം. ശേഷം തൈര് എടുത്ത് അതിൽ മിക്സ് ചെയ്യുക.
ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടുക. ശേഷം മുടി കെട്ടി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. 20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇങ്ങനെ വെക്കാം. പിന്നീട് കഞ്ഞിവെള്ളത്തിൽ കഴുകുക. മുടി മൃദുലവും ഈര്‍പ്പമുള്ളതുമാകും. ആഴ്ചയിൽ ഒരു തവണ എങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നത് ഫലം ലഭിക്കാന്‍ സഹായിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.