പാതിരാത്രി വീടിന് തീപിടിച്ചു; ദമ്പതികളുടെ ജീവന് രക്ഷയായത് വളര്‍ത്തുനായ്ക്കള്‍

Published : May 22, 2023, 07:52 PM IST
പാതിരാത്രി വീടിന് തീപിടിച്ചു; ദമ്പതികളുടെ ജീവന് രക്ഷയായത് വളര്‍ത്തുനായ്ക്കള്‍

Synopsis

പാതിരാത്രി വീടിന് തീപിടിച്ചപ്പോള്‍ വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് വളര്‍ത്തുനായ്ക്കളാണ് ഈ കഥയിലെ താരങ്ങള്‍. ഭാര്യയും ഭര്‍ത്താവും മാത്രമായിരുന്നു ഈ വീട്ടിലെ താമസക്കാര്‍. ഇവര്‍ വളര്‍ത്തുന്ന രണ്ട് നായ്ക്കളും. 

വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ അത് വേറെ തന്നെ ഒരു അനുഭവമാണെന്നാണ് വളര്‍ത്തുമൃഗങ്ങളുള്ളവര്‍ പറഞ്ഞുകേള്‍ക്കാറ്, അല്ലേ? പ്രത്യേകിച്ച് നായ്ക്കളോടാണ് ഇത്തരത്തില്‍ മിക്കവര്‍ക്കും വലിയ അടുപ്പമുണ്ടായി കാണാറ്.

മറ്റൊന്നുമല്ല, മനുഷ്യര്‍ക്ക് പല രീതിയിലും ഉപകാരപ്പെടുന്നൊരു ജീവിയാണ് നായ. പ്രധാനമായും കാവലിന് തന്നെയാണ് നായ്ക്കള്‍ പ്രയോജനപ്പെടുന്നത്. അധികം അംഗങ്ങളില്ലാത്ത വീടുകളിലെല്ലാം നായ്ക്കളെ വളര്‍ത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 

ഏകാന്തതയെ മറികടക്കാൻ മാത്രമല്ല, പ്രതിസന്ധികളില്‍ ആശ്രയിക്കാനും അഭയമാകാനും കൂടിയാണ് പലരും നായ്ക്കളെ വളര്‍ത്തുന്നത്. ഇതുപോലൊരു സംഭവകഥയാണിപ്പോള്‍ യുകെയിലെ എസക്സില്‍ നിന്ന് വരുന്നത്. 

പാതിരാത്രി വീടിന് തീപിടിച്ചപ്പോള്‍ വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് വളര്‍ത്തുനായ്ക്കളാണ് ഈ കഥയിലെ താരങ്ങള്‍. ഭാര്യയും ഭര്‍ത്താവും മാത്രമായിരുന്നു ഈ വീട്ടിലെ താമസക്കാര്‍. ഇവര്‍ വളര്‍ത്തുന്ന രണ്ട് നായ്ക്കളും. 

ശനിയാഴ്ച രാത്രി വൈകി വീടിന് തീപിടിക്കുകയായിരുന്നു. എന്നാലിക്കാര്യം അറിയാതെ ഉറക്കത്തിലായിരുന്നു ദമ്പതികള്‍. അതേസമയം വീട്ടുകാരെ ഉണര്‍ത്താൻ നായ്ക്കള്‍ ബഹളം വച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇവരുടെ ശ്രമം ഫലം കണ്ടു.

നായ്ക്കളുടെ അസാധാരണമായ കുര കേട്ട് ദമ്പതികള്‍ ഉണര്‍ന്നു. അപ്പോഴേക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കാത്തവിധം വീടിന് തീ പിടിച്ചിരുന്നു. ഇരുവരും നായ്ക്കളെയും കൂട്ടി പെട്ടെന്ന് തന്നെ വീട്ടില്‍ നിന്ന് അല്‍പം മാറിനിന്നു. തീയണയ്ക്കാൻ ഫയര്‍ഫോഴ്സിനും പൊലീസിനും വിവരവും നല്‍കി. 

ഇതിന് ശേഷം മാത്രമാണ് അയല്‍വീട്ടുകാര്‍ പോലും വിവരമറിഞ്ഞത്. വീട്ടുകാര്‍ പുറത്തിറങ്ങിയ ശേഷം തീപ്പിടുത്തത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയും അവിടെ സംഭവിച്ചു. ജനലിലൂടെ നോക്കിയപ്പോള്‍ ഇരുട്ടില്‍ മുഴുവനായി ഓറഞ്ച് നിറമാണ് കണ്ടതെന്നും ഭയന്നുപോയെന്നും സംഭവത്തെ കുറിച്ച് അയല്‍വീട്ടുകാര്‍ പറയുന്നു. 

എന്തായാലും വളര്‍ത്തുനായ്ക്കളുടെ മിടുക്കോടെയുള്ള ഇടപെടലിന്‍റെ ഫലമായി ജീവൻ സുരക്ഷിതമായതിന്‍റെ സന്തോഷത്തിലാണ് വീട്ടുകാര്‍. ഒപ്പം തന്നെ ഈ മിണ്ടാപ്രാണികളോടുള്ള നന്ദിയും കടപ്പാടും പങ്കുവയ്ക്കുകയാണിവര്‍.

Also Read:- നടുറോഡില്‍ അടി; കയ്യിലിരിക്കുന്ന 'ആയുധം' എന്താണെന്ന് മനസിലായോ?

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ