ഒരാള്‍ മറ്റൊരാളെ റോഡിലിട്ട് തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ബെല്‍റ്റോ അതുപോലുള്ള എന്തെങ്കിലും സാധനങ്ങളോ ഉപയോഗിച്ചാണ് അടിക്കുന്നത് എന്നാണ് കാണുന്നവര്‍ക്ക് തോന്നുക.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയാണ്.

എന്നാല്‍ കണ്‍മുന്നിലെ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയെന്ന പോലെ പകര്‍ത്തപ്പെടുന്ന വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറും പങ്കുവയ്ക്കപ്പെടാറും.

രസരമായ സംഭവങ്ങള്‍ മുതല്‍ നമ്മെ പേടിപ്പെടുത്തുന്നതോ അത്ഭുതപ്പെടുത്തുന്നതോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ സംഭവങ്ങള്‍ വരെ ഇങ്ങനെ പുറത്തുവരാറുണ്ട്. അത്തരത്തില്‍ കാഴ്ചക്കാരെ പേടിപ്പെടുത്തുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

കാനഡയിലെ ടൊറന്‍റോയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടെ ഒരു തെരുവില്‍ നടുറോഡിലായി നടക്കുന്ന അടിയാണ് വീഡിയോയില്‍ കാണുന്നത്. ഒരാള്‍ മറ്റൊരാളെ റോഡിലിട്ട് തുടര്‍ച്ചയായി അടിച്ചുകൊണ്ടിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ബെല്‍റ്റോ അതുപോലുള്ള എന്തെങ്കിലും സാധനങ്ങളോ ഉപയോഗിച്ചാണ് അടിക്കുന്നത് എന്നാണ് കാണുന്നവര്‍ക്ക് തോന്നുക.

വീഡിയോയുടെ ക്യാപ്ഷനിലൂടെയാണ് സംഭവം വ്യക്തമാവുക. വളര്‍ത്തുപാമ്പിനെ വച്ചാണ് ഇയാള്‍ ആക്രമണം നടത്തുന്നതത്രേ. അതായത് ഇവിടങ്ങളില്‍ വളര്‍ത്താൻ അനുമതിയുള്ള പെരുമ്പാമ്പിന്‍റെ ഇനത്തില്‍ പെട്ടൊരു പാമ്പാണ് നാല്‍പത്തിയഞ്ചുകാരനായ ലോറിനോയുടെ കയ്യിലിരിക്കുന്നത്.

പാമ്പിനെ ചുരുട്ടിപ്പിടിച്ച് ചാട്ടയെന്ന പോലെ ഉപയോഗിച്ച് അടുത്തയാളെ അടിക്കുകയാണ് ലോറീനോ. സ്ഥലത്ത് പൊലീസ് എത്തുന്നതോടെയാണ് ഇയാള്‍ അക്രമം അവസാനിപ്പിക്കുന്നത്. പൊലീസ് വാഹനമെത്തി പൊലീസ് പുറത്തിറങ്ങി കീഴടങ്ങാൻ ആവശ്യപ്പെടുന്നതോടെ പാമ്പിനെ താഴെയിടുന്നു. തല്‍ക്ഷണം തന്നെ ജീവനും കൊണ്ട് ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്. 

എന്തിനാണ് ഇങ്ങനെയൊരു 'സ്ട്രീറ്റ് ഫൈറ്റി'നിടയില്‍ സാധുവായ ജീവിയെ ഉപയോഗിച്ചത് എന്ന രോഷമാണ് വീഡിയോ കണ്ടവരെല്ലാം രേഖപ്പെടുത്തുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് ജീവികള്‍ക്കെതിരായ അതിക്രമത്തിന് കൂടി ചേര്‍ത്താണത്രേ കേസെടുത്തിരിക്കുന്നത്. 

വൈറലായ വീഡിയോ ഇതാ...

Scroll to load tweet…

Also Read:- ടാറ്റൂ ചെയ്ത വിവരം വാട്ട്സ് ആപ്പിലൂടെ അച്ഛനെ അറിയിച്ചു, മറുപടി ഇപ്പോള്‍ വൈറല്‍...

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News