Viral Video : സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചീങ്കണ്ണിയുടെ ആക്രമണം; വീഡിയോ...

Web Desk   | others
Published : Nov 26, 2021, 07:00 PM IST
Viral Video : സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചീങ്കണ്ണിയുടെ ആക്രമണം; വീഡിയോ...

Synopsis

വൃദ്ധന്‍ പാര്‍ക്കിനുള്ളിലെ ചെറിയ കുളത്തിനടുത്ത് നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു. കുളത്തിനകത്ത് ഒരു ചീങ്കണ്ണിയും ഉണ്ട്. എന്നാല്‍ അത് വെറും ഒരു പ്രതിമ മാത്രമായിരിക്കുമെന്നാണത്രേ വൃദ്ധനായ ചിപാഡ കരുതിയത്  

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ( Tourist Spot ) വന്യമൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന പാര്‍ക്കുകളിലും ( Wild Sanctuary ) മറ്റും സന്ദര്‍ശനം നടത്തുമ്പോള്‍ നാം പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രവേശനം ( Visitors Prohibited ) നിഷേധിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് പോകാതിരിക്കുകയാണ് കൂട്ടത്തില്‍ ആദ്യം ചെയ്യേണ്ടത്.

പലവിധത്തിലുള്ള അപകടങ്ങളും പതിയിരിക്കുന്നതിനാല്‍ ആയിരിക്കണമല്ലോ, അധികൃതര്‍ ഇത്തരത്തില്‍ സൂചനകള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഈ മുന്നറിയിപ്പുകളെയെല്ലാം കണക്കിലെടുത്ത് വേണം നാം മുന്നോട്ട് നീങ്ങാന്‍. 

അത്തരത്തില്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പാര്‍ക്കിനകത്ത് വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചൊരു അറുപത്തിയെട്ടുകാരന് സംഭവിച്ച അപകടത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഫിലിപ്പീന്‍സിലാണ് സംഭവം. 

അമയ വ്യൂ അമ്യൂസ്‌മെന്റ് പാര്‍ക്കിനുള്ളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീതിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. നെഹെമിയാസ് ചിപാഡ എന്ന വൃദ്ധന്‍, പാര്‍ക്കിനുള്ളിലെ ചെറിയ കുളത്തിനടുത്ത് നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു. 

കുളത്തിനകത്ത് ഒരു ചീങ്കണ്ണിയും ഉണ്ട്. എന്നാല്‍ അത് വെറും ഒരു പ്രതിമ മാത്രമായിരിക്കുമെന്നാണത്രേ വൃദ്ധനായ ചിപാഡ കരുതിയത്. എന്നാല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അദ്ദേഹത്തെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. 

കയ്യില്‍ കടിച്ചെടുത്ത് അദ്ദേഹത്തെ കുളത്തിലേക്ക് വലിച്ചിടുകയായിരുന്നു ചീങ്കണ്ണി. കുതറിമാറാനുള്ള ശ്രമം വിജയിച്ചതോടെയാണ് ചിപാഡയ്ക്ക് രക്ഷപ്പെടാനായത്. അല്ലെങ്കിലൊരു പക്ഷേ ജീവന്‍ തന്നെ നഷ്ടമായേനെ. പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ മറ്റൊര സംഘത്തിലെ അംഗത്തിന്റെ മൊബൈല്‍ ക്യാമറയില്‍ യാദൃശ്ചികമായാണ് സംഭവം പതിഞ്ഞത്. 

കൈക്ക് സാരമായി പരിക്കേറ്റ ചിപാഡ കുളത്തിനടുത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കൊപ്പം ഓടിക്കയറുന്നത് ഈ വീഡിയോയില്‍ കാണാം. രക്ഷപ്പെട്ടോടവേ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രക്തം വാര്‍ന്നുപോകുന്നതും വീഡിയോയില്‍ കാണാം. 

ഏതായാലും വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സര്‍ജറി നടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൈക്ക് സാരമായ പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ല. സംഭവത്തിന്റെ ദൃശ്യം പിന്നീട് സോഷ്യല്‍ മീഡിയയിലാകെ വൈറലായി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പാലിക്കേണ്ട മര്യാദകളെ കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വീഡിയോ.

 

Also Read:- ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; അവസാനം സംഭവിച്ചത്...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ