ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുത്തുന്ന നിങ്ങളുടെ മോശം ശീലങ്ങളെ തിരിച്ചറിയാം

Published : Jun 08, 2024, 04:05 PM ISTUpdated : Jun 08, 2024, 04:06 PM IST
 ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുത്തുന്ന നിങ്ങളുടെ മോശം ശീലങ്ങളെ തിരിച്ചറിയാം

Synopsis

ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമ്മുക്ക് തടയാം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രായം കൂടുന്നത് കൊണ്ടു മാത്രമല്ല, ചില ദൈനംദിന ശീലങ്ങളും ചർമ്മത്തിന്‍റെ വാർദ്ധക്യത്തിന് കാരണമാകുന്നു.  ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമ്മുക്ക് തടയാം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പുകവലി 

അമിത പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കും. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക. 

2. അമിതമായി വെയില്‍ ഏല്‍ക്കുന്നത്

അമിതമായി വെയില്‍ ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ഭാവിയില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപോഗിക്കുക. 

3. ഉറക്കക്കുറവ് 

ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം. ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിയൊരുക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

4. മോശം ഭക്ഷണശീലം 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി കഴിക്കുന്നത് തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വിറ്റാമിനുകളും ആന്‍റി ഓക്സികളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

5. ജലാംശത്തിന്‍റെ കുറവ് 

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍  വെള്ളം ധാരാളം കുടിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. 

6. മദ്യപാനം 

അമിത മദ്യപാനവും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.

7. വ്യായാമക്കുറവ്

വ്യായാമക്കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. 

Also read: ബാർലി വെള്ളം ഇങ്ങനെ തയ്യാറാക്കി കൂടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo


 

PREV
Read more Articles on
click me!

Recommended Stories

ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ
നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്