അച്ഛനെ വില്‍ക്കാനുണ്ട്- വില രണ്ട് ലക്ഷം; ചിരി പടര്‍ത്തി 'നോട്ടീസ്'...

Published : Oct 05, 2023, 09:26 PM IST
അച്ഛനെ വില്‍ക്കാനുണ്ട്- വില രണ്ട് ലക്ഷം; ചിരി പടര്‍ത്തി 'നോട്ടീസ്'...

Synopsis

അച്ഛനെ വില്‍ക്കാനുണ്ട് എന്നെഴുതിയ പരസ്യ നോട്ടീസ് വീടിന്‍റെ ജനാലയ്ക്കല്‍ തൂക്കിയ കുഞ്ഞ് പെണ്‍കുട്ടിയാണ് ഈ വൈറല്‍ പോസ്റ്റിലെ താരം.

സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം, നിത്യവും കാണാറുള്ളത്- അല്ലേ? ഇവയില്‍ പല വീഡിയോകളും പക്ഷേ വെറുതെ കണ്ടുപോകാം എന്നതില്‍ക്കവിഞ്ഞ് നമ്മെ സ്പര്‍ശിക്കുക പോലുമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ ഒരു തരത്തിലും നമ്മെ ആസ്വദിപ്പിക്കുന്നതായിരിക്കില്ല. 

എന്നാല്‍ ചില വീഡിയോകള്‍, അങ്ങനെയല്ല- നമ്മെ ചിരിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ അല്‍പം ചിന്തിപ്പിക്കുകയോ എല്ലാം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും ഇവ. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അച്ഛനെ വില്‍ക്കാനുണ്ട് എന്നെഴുതിയ പരസ്യ നോട്ടീസ് വീടിന്‍റെ ജനാലയ്ക്കല്‍ തൂക്കിയ കുഞ്ഞ് പെണ്‍കുട്ടിയാണ് ഈ വൈറല്‍ പോസ്റ്റിലെ താരം.

അച്ഛൻ തന്നെയാണ് സംഗതി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ചത്. എട്ട് വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ഇങ്ങനെ വ്യത്യസ്തമായൊരു ചിന്തയില്‍ പെട്ടത്.  അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നാണ് നോട്ടീസില്‍ കാണുന്നത്. 

എനിക്ക് അത്ര വിലയില്ലെന്ന് തോന്നുന്നു എന്ന അടിക്കുറിപ്പോടെ അച്ഛൻ തന്നെ പങ്കുവച്ച ഫോട്ടോകള്‍ ചുരുങ്ങിയ സമയത്തിനകം വൈറലാവുകയായിരുന്നു. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു 'തമാശ' ചിന്തിക്കുന്നത് എന്ന് ചോദിക്കുന്നു.

മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല- കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. 

ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്പ് മകള്‍ തന്നെ അടുത്തുവിളിച്ച് തന്‍റെ ശമ്പളം ചോദിച്ചിരുന്നുവത്രേ. അതില്‍ അതൃപ്തയായ ശേഷമാണ് അവള്‍ പരസ്യ നോട്ടീസ് തയ്യാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും കുഞ്ഞ് പെണ്‍കുട്ടിയുടെ വ്യത്യസ്തമായ ചിന്ത വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

വൈറലായ പോസ്റ്റ് നോക്കൂ...

 

Also Read:- അമ്മ സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ്; ഹൃദ്യമായ വീഡിയോ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ