Success Story : ഡെലിവെറി ബോയിയില്‍ നിന്ന് എഞ്ചിനീയര്‍; വിജയകഥയുമായി സത്താര്‍

Published : May 30, 2022, 03:41 PM IST
Success Story : ഡെലിവെറി ബോയിയില്‍ നിന്ന് എഞ്ചിനീയര്‍; വിജയകഥയുമായി സത്താര്‍

Synopsis

കോളേജ് പഠനകാലത്ത് വീട്ടിലെ സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കുന്നതിനും സ്വന്തം ചെലവ് കണ്ടെത്തുന്നതിനുമായി പല ജോലികളും ചെയ്തു. പ്രധാനമായും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഏജന്‍സികളുടെ ഡെലിവെറി ബോയ് ആയാണ് ജോലി ചെയ്തത്. ഭക്ഷണം മാത്രമല്ല- പലചരക്ക് അടക്കമുള്ള സാധനങ്ങളും സത്താര്‍ ഡെലിവെറി ചെയ്തിരുന്നു

ഏത് ജോലിക്കും അതിന്‍റേതായ മൂല്യവും പ്രാധാന്യവുമുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേകവിഭാഗത്തില്‍ പെടുന്ന ജോലികളാണ് നല്ലതെന്നോ മറ്റുള്ളവ മോശമെന്നോ പറയാന്‍ സാധിക്കില്ല. എങ്കിലും വിദ്യാഭാസ്യയോഗ്യതയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ( Job Qualification ) ജോലികള്‍ക്ക് അതിന്‍റേതായ മെച്ചങ്ങള്‍ കാണും. 

താരതമ്യേന കായികാധ്വാനം കുറവും വരുമാനം കൂടുതലുമായിരിക്കുമെന്നതാണ് വിദ്യാഭാസ്യയോഗ്യതയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന  ( Job Qualification ) മിക്ക ജോലികളുടെയും പ്രത്യേകത. വെയിലും മഴയും മഞ്ഞും കൊണ്ട് പണിപ്പെട്ട് ഉണ്ടാക്കുന്നതിലും ( Physical Labour ) അധികം പണം അത്തരത്തിലൊന്നും ബുദ്ധിമുട്ടാതെ ലഭിക്കുമെങ്കില്‍ അത് നല്ലതല്ലേ.

ചിലര്‍ക്ക് ഈ രണ്ട് രീതിയിലുള്ള ജോലികളിലും അനുഭവം ലഭിക്കാറുണ്ട്. അത്തരമൊരു വിജയകഥ പങ്കുവയ്ക്കുകയാണ് ഷെയ്ഖ് അബ്ദുള്‍ സത്താര്‍ എന്ന യുവാവ്. 

വിശാഖപട്ടണം സ്വദേശിയായ സത്താര്‍ കോളേജ് പഠനകാലത്ത് വീട്ടിലെ സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കുന്നതിനും സ്വന്തം ചെലവ് കണ്ടെത്തുന്നതിനുമായി പല ജോലികളും ചെയ്തു. പ്രധാനമായും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഏജന്‍സികളുടെ ഡെലിവെറി ബോയ് ആയാണ് ജോലി ചെയ്തത്. ഭക്ഷണം മാത്രമല്ല- പലചരക്ക് അടക്കമുള്ള സാധനങ്ങളും സത്താര്‍ ഡെലിവെറി ചെയ്തിരുന്നു. 

ഇതിന് പുറമെ ഓല- ഊബര്‍ വാഹനങ്ങളില്‍ ഡ്രൈവറായും ജോലി ( Physical Labour ) ചെയ്തു. കോളേജില്‍ അവസാനവര്‍ഷമെത്തിയപ്പോഴാണ് സാമ്പത്തികപ്രയാസങ്ങള്‍ കൂടുതല്‍ അലട്ടിത്തുടങ്ങിയത്. കരാര്‍ പണിക്കാരനായ പിതാവിന്‍റെ വരുമാനത്തില്‍ കുടുംബത്തിന് മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്നാണ് സത്താര്‍ പറയുന്നത്. 

പഠനത്തിന് ശേഷം ജോലികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ് ഒരു സുഹൃത്ത് കോഡിംഗ് പഠിക്കാന്‍ നിര്‍ദേശിക്കുന്നത്. ധാരാളം സാധ്യതകളുള്ള കോഴ്സാണെന്ന് അറിഞ്ഞതോടെ ജോലിക്കിടയില്‍ സമയം കണ്ടെത്തി സത്താര്‍ പഠനം തുടങ്ങി. പഠനം അവസാനിച്ച ഉടന്‍ തന്നെ പല കമ്പനികളിലേക്കും അപേക്ഷ അയച്ചുതുടങ്ങി. ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് സത്താര്‍. 

തന്‍റെ ജീവിതാനുഭവം ലിങ്ക്ഡിനിലൂടെയാണ് സത്താര്‍ പങ്കുവച്ചത്. 'അയാം എ ഡെലിവെറി ബോയ് വിത്ത് എ ഡ്രീം' എന്ന് എഴുതിച്ചേര്‍ത്ത കുറിപ്പ് നിരവധി പേര്‍ക്കാണ് പ്രചോദനമാകുന്നത്. എത്തിപ്പിടിക്കാന്‍ സ്വപ്നങ്ങളുണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം കൊയ്യാന്‍ കഴിയുമെന്ന പാഠമാണ് സത്താറിന്‍റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. തീര്‍ച്ചയായും യുവാക്കള്‍ക്ക് തന്നെയാണ് ഇത് വലിയ മാതൃകയാകുന്നത്. 

Also Read:- വെള്ളക്കെട്ടിലൂടെ നടന്ന് കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയ്ക്ക് അഭിനന്ദനമറിയിച്ച് കമ്പനി

 

'വൈറ്റ് കോളര്‍' ഉണ്ട്, വരുമാനവും ഉണ്ട്; യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന കഥ... ഇന്ന് യുവാക്കള്‍ക്ക് മിക്കവാറും പേര്‍ക്കും വിദ്യാഭ്യാസത്തിന് അനുസരിച്ച് ജോലി കിട്ടിയില്ലെങ്കില്‍ നിരാശയാണ്. 'വൈറ്റ് കോളര്‍' ജോലിയല്ലെങ്കില്‍ മറ്റൊരു ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്തവരാണ് അധികപേരും എന്നതാണ് സത്യം. അത്തരക്കാര്‍ക്ക് മാതൃകയാക്കാവുന്നൊരു വിജയകഥയാണിനി പങ്കുവയ്ക്കുന്നത്. പഞ്ചാബിലെ പട്യാല സ്വദേശിയായ മഞ്ജീന്ദര്‍ സിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം തനിക്ക് യോജിച്ച തൊഴിലവസരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് മഞ്ജീന്ദര്‍ തിരിച്ചറിഞ്ഞെങ്കിലും ഒടുവില്‍ വന്നെത്തിയത് സ്വന്തം 'ബിസിനസ്' എന്ന ആശയത്തില്‍ തന്നെയാണ്... Read More...

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?