ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ ഏറ്റവും പുത്തന്‍ കളക്ഷനിലുള്ള ഒരു കാഫ്താൻ ആണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. കണ്ടാല്‍ ഇന്ത്യന്‍ കുര്‍ത്തയാണെന്നേ പറയൂ. 

ഫ്‌ളോറല്‍ ഡിസൈനിലുള്ള ഓഫ് വൈറ്റ് കാഫ്താന്‍റെ ചിത്രങ്ങള്‍ ഗൂച്ചി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇന്ത്യൻ കുർത്തകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് അവതരിപ്പിക്കുന്ന ഈ കാഫ്താന് കശ്മീരി ഫിറാൻ കോട്ടുകളിലെ ഡിസൈനുകളുമായും സാദൃശ്യമുണ്ട്. 

 

 

 

ഓര്‍ഗാനിക് ലിനെൻ മെറ്റീരിയലിലാണ് കാഫ്താൻ ചെയ്തിരിക്കുന്നത്. സാധാരണ കുര്‍ത്തകളിലെ പോലെയാണ് നെക്ക് ലൈന്‍ വരുന്നത്. 3500 ഡോളര്‍ ആണ് ഈ ഫ്‌ളോറല്‍ കാഫ്താന്റെ വില. അതായത് ഏകദേശം 2.5 ലക്ഷം ഇന്ത്യൻ രൂപ. 

വില കുറച്ച് കൂടുതലാണെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഗൂച്ചിയുടെ 1996ലെ കലക്‌ഷനിലാണ് ആദ്യമായി കാഫ്താൻ സ്ഥാനം പിടിക്കുന്നത്.

Also Read: കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നാം, സംഭവം ഡിസൈനാണ്; വൈറലായ ജീന്‍സ് വിപണിയിലേയ്ക്ക്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona