യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ

Published : Aug 21, 2022, 11:05 AM IST
യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ

Synopsis

പിസ ഡെലിവറി നടത്തുന്ന ഒരു യുവാവിനെ പിന്തുടരുന്ന നായയുടെ വീഡിയോ ആണിത്. യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായയും ഇയാൾക്കൊപ്പമുണ്ട്. 

യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. അതുകൊണ്ടുതന്നെ, വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. ഇപ്പോഴിതാ ഒരു നായയുടെ അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിസ ഡെലിവറി നടത്തുന്ന ഒരു യുവാവിനെ പിന്തുടരുന്ന നായയുടെ വീഡിയോ ആണിത്. യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായയും ഇയാൾക്കൊപ്പമുണ്ട്. യുവാവ് പാഴ്സൽ നൽകി വരുന്നതുവരെ ജാക്ക് സ്കൂട്ടറിനരികിൽ തന്നെ കാത്തു നിൽക്കും. യുവാവ് തിരികെയെത്തുമ്പോള്‍ ജാക്കും സ്കൂട്ടറില്‍ കയറി ഇരിക്കും.  സ്കൂട്ടർ സ്റ്റാർട്ടാക്കി അടുത്ത സ്ഥലത്തേയ്ക്ക് യുവാവ് യാത്ര തിരിക്കുമ്പോൾ ജാക്കും ഇയാള്‍ക്കാപ്പം ഉണ്ടാകും. 

 

ഇതാണ് യഥാർഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീൻബാഗ് ജെആർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഇതുവരെ വീഡിയോ കണ്ടത്.  

Also Read: സ്കൈ ഡൈവിന് മുമ്പൊരു വർക്കൗട്ട് ആയാലോ; വൈറലായി വീഡിയോ

മൃഗശാലയില്‍ തണ്ണിമത്തന്‍ കഴിക്കുന്ന മൃഗങ്ങള്‍; വൈറലായി വീഡിയോ

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്  തണ്ണിമത്തന്‍ കഴിക്കുന്ന മൃഗങ്ങളുടെ വീഡിയോ ആണ്. മൃഗശാലയില്‍ തണ്ണിമത്തന്‍ കഴിക്കുന്ന തിരക്കിലാണ് മൃഗങ്ങള്‍. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് തണ്ണിമത്തന്‍ ദിനമായി ആചരിച്ചിരുന്നത്. ഇതോടനുബന്ധിച്ച് യുഎസിലെ ഒറെഗോണ്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തണ്ണിമത്തന്‍ നല്‍കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. തണ്ണിമത്തന്‍ കിട്ടി കഴിയുമ്പോള്‍ ഓരോ മൃഗങ്ങളും നടത്തുന്ന പ്രതികരണങ്ങളാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആനയും കരടിയും ആമയുമെല്ലാം തണ്ണിമത്തന്‍ ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ