ഇരുപതുകളിലെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍...

By Web TeamFirst Published Nov 22, 2022, 11:52 AM IST
Highlights

ഇരുപതുകളില്‍ നിങ്ങളുടെ ചര്‍മ്മം ഏറെ ആരോഗ്യത്തോടെ തന്നെയുണ്ടാകും. എന്നാല്‍ ചര്‍മ്മം നന്നായി സംരക്ഷിച്ചില്ലെങ്കില്‍, പ്രായം കൂടുന്നതനുസരിച്ചുള്ള വ്യത്യാസങ്ങള്‍ കൂടുതലായി കാണപ്പെടാം. ഇരുപതുകളിലെ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. ജുഷ്യാ ഭാട്ടിയ. 

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും.  നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമമാണ്​. അതിനാല്‍ തന്നെ പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തിരിച്ചറിയാനാകും.നാല്‍പതുകളിലുള്ളവരുടെ ചര്‍മ്മം പോലെയല്ല ഇരുപതുകളിലെ ചര്‍മ്മം. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരാം. അതിനാല്‍ പ്രായത്തിന് അനുസരിച്ചുള്ള പരിചരണം ചര്‍മ്മത്തിന് ആവശ്യമാണ്. 

ഇരുപതുകളില്‍ നിങ്ങളുടെ ചര്‍മ്മം ഏറെ ആരോഗ്യത്തോടെ തന്നെയുണ്ടാകും. എന്നാല്‍ ചര്‍മ്മം നന്നായി സംരക്ഷിച്ചില്ലെങ്കില്‍, പ്രായം കൂടുന്നതനുസരിച്ചുള്ള വ്യത്യാസങ്ങള്‍ കൂടുതലായി കാണപ്പെടാം. ഇരുപതുകളിലെ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. ജുഷ്യാ ഭാട്ടിയ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് അവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. കരുവാളിപ്പ് അകറ്റാനും ചര്‍മ്മം ആരോഗ്യത്തടോയിരിക്കാനും ഇത് സഹായിക്കും.

രണ്ട്...

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭക്ഷണം പ്രധാനമാണ്. അതിനാല്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇലക്കറികളും പച്ചക്കറികളും പഴങ്ങളും വിറ്റാമിന്‍ ഡി3 അടങ്ങിയ ഭക്ഷണങ്ങളും, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും  ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

മൂന്ന്...

ഇരുപതുകളില്‍ ചിലര്‍ക്ക് തലമുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇത് നിസാരമായി കാണരുതെന്നും ഡോക്ടര്‍ പറയുന്നു. കാരണം കണ്ടെത്തി പരിഹാരം തേടണമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

നാല്... 

എപ്പോഴും മുഖത്ത് എന്തെങ്കിലും പുരട്ടി ഉരയ്ക്കുന്ന സ്വഭാവം അവസാനിപ്പിക്കണമെന്നും അത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്നും ഡോ. പറയുന്നു. 

അഞ്ച്... 

വ്യായാമം ചെയ്യുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

 

ഇതിനെല്ലാം പുറമേ, വെള്ളം നന്നായി കുടിക്കുന്നത്  ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. അതുപോലെ  എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. കൂടാതെ  ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. ഇവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

Also Read: കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

click me!