ബെഡ്ഷീറ്റ് വെച്ച് കളിക്കുന്ന മുയല്‍; വൈറലായി വീഡിയോ

By Web TeamFirst Published Nov 22, 2022, 10:42 AM IST
Highlights

ബെഡ്ഷീറ്റ് വെച്ച് കളിക്കുന്ന മുയലിനെ ആണ് വീഡിയോയില്‍ കാണുന്നത്. മനുഷ്യരെ പോലെ ബെഡ്ഷീറ്റ് ഉപയോഗിച്ച് മൂടി കിടക്കാനാണ് മുയല്‍ ശ്രമിക്കുന്നത്.

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകള്‍ നമ്മള്‍ സോഷ്യൽ മീഡിയയിലൂടെ  കാണുന്നുണ്ട്. അവയില്‍ മൃഗങ്ങളുടെയും ജന്തുക്കളുടെയും വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരുമുണ്ടാകും. പൊതുവേ ആന, പാമ്പ്, നായ, പൂച്ച, പുലി, കരടി തുടങ്ങിയവയുടെ വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലായും പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇവിടെയൊരു മുയലിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബെഡ്ഷീറ്റ് വെച്ച് കളിക്കുന്ന മുയലിനെ ആണ് വീഡിയോയില്‍ കാണുന്നത്. മനുഷ്യരെ പോലെ ബെഡ്ഷീറ്റ് ഉപയോഗിച്ച് മൂടി കിടക്കാനാണ് മുയല്‍ ശ്രമിക്കുന്നത്. കുറച്ചു നേരത്തെ ശ്രമത്തിനൊടുവില്‍ ആശാന്‍ തല വഴി ബെഡ്ഷീറ്റ് മൂടി ഒറ്റ കിടപ്പ് കിടക്കുന്നതും വീഡിയോയില്‍ കാണാം. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് സെക്കെന്‍റ്  മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 3.7 മില്ല്യണ്‍ ആളുകളാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. ബുദ്ധിയുള്ള മുയല്‍ എന്നും ഇത് എങ്ങനെ സാധിച്ചു എന്നും തുടങ്ങിയ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. 

Mood...🐇😅 pic.twitter.com/2UQ5BrBUnx

— 𝕐o̴g̴ (@Yoda4ever)

 

 

 

അതേസമയം, ബ്യൂട്ടിപാര്‍ലറില്‍ മസാജും സ്പായും ആസ്വദിക്കുന്ന പൂച്ചയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൂച്ചയുടെ സംരക്ഷകയായ ഫിഫി ഫുറയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആസ്വദിച്ച് സ്പാ ചെയ്യുന്ന ചേസ് എന്ന പൂച്ചയെ ആണ് വീഡിയോയില്‍ കാണുന്നത്. സ്പാ ദിനം ആസ്വദിക്കുന്ന ചേസ് എന്ന കാപ്ഷനോടെയാണ് ഫിഫി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മസാജ്, ഫേസ് പാക്ക്, ഫേസ് റോളര്‍, സ്പാ എന്നിവയെല്ലാം ചേസ് ആസ്വദിക്കുന്നത് ആണ് വീഡിയോയില്‍ കാണുന്നത്. കൈ- കാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അവസാനം വെള്ളരിക്ക മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍വച്ചിരിക്കുന്ന പൂച്ചയെയും കാണാം.

Also Read: പിയാനോ വായിച്ച് സംഗീതജ്ഞൻ; ആസ്വദിച്ച് അമ്മയാനയും കുട്ടിയാനയും; വൈറലായി വീഡിയോ

click me!