ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആലിംഗനം ചെയ്ത് വയോധിക; വൈറലായി വീഡിയോ

Published : Nov 21, 2022, 09:03 AM IST
ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആലിംഗനം ചെയ്ത് വയോധിക; വൈറലായി വീഡിയോ

Synopsis

തന്നെ ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സന്തോഷം കൊണ്ട് ആലിംഗനം ചെയ്യുന്ന ഒരു വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. 

വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ വയോധകരുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അവ തരുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതുമാണ്. അത്തരമൊരു മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്നെ ഒരുക്കി സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സന്തോഷം കൊണ്ട് ആലിംഗനം ചെയ്യുന്ന ഒരു വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. ദില്ലിയില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജസ്മീന്‍ ആണ് തന്‍റെ ഈ ക്ലൈന്‍റിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഒരു വിവാഹ ചടങ്ങിന് പോകാനാണ് ഈ പ്രായത്തിലും അവര്‍ മേക്കപ്പ് ചെയ്യാന്‍ എത്തിയത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മുത്തശ്ശിയുടെ വേഷം. ഹെവി ആഭരണങ്ങളും അവര്‍ ധരിച്ചിട്ടുണ്ട്. ഏത് തരം മേക്കപ്പ് വേണമെന്ന് വയോധികയോട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'എനിക്ക് അധികമൊന്നും വേണ്ട, എന്തെങ്കിലും ചെറുതായിട്ട്'- എന്ന് അവര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

മേക്കപ്പ് മുഴുവന്‍ കഴിഞ്ഞപ്പോള്‍ തന്നെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വയോധിക ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും പ്രായം ഒന്നിനും ഒരു തടസമല്ലന്നുമൊക്ക ആണ് ആളുകള്‍ കമന്‍റ് ചെയ്തത്.   

 

Also Read: വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം സ്കേറ്റിംഗ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'