വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം സ്കേറ്റിംഗ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

Published : Nov 21, 2022, 08:03 AM ISTUpdated : Nov 21, 2022, 08:07 AM IST
വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം സ്കേറ്റിംഗ് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

Synopsis

വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം ആണ് ഇവര്‍ സ്കേറ്റിംഗ് ചെയ്യുന്നത് എന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. 

പലയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ മനസ്സിന് സന്തോഷവും കണ്ണിന് കുളിര്‍മയും തരും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. സ്കേറ്റിംഗ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്. 

വളര്‍ത്തുനായക്കും കുതിരയ്ക്കുമൊപ്പം ആണ് ഇവര്‍ സ്കേറ്റിംഗ് ചെയ്യുന്നത് എന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. സ്കേറ്റിംഗ് ബോര്‍ഡില്‍ റോഡിലൂടെ വളരെ വേഗം സഞ്ചരിക്കുകയാണ് യുവതി. യുവതിക്ക് മുന്നില്‍ വളര്‍ത്തുനായയും ഉണ്ട്. യുവതിക്കൊപ്പം ഓടി എത്താന്‍ കഷ്ടപ്പെടുകയാണ് കുതിര. യുവതി വേഗത കൂട്ടുന്നതനുസരിച്ച് കുതിരയും ഓടുകയാണ്. ഏറ്റവും ഒടുവില്‍ യുവതിയും കുതിരയും ഒപ്പത്തിനൊപ്പം എത്തുകയാണ്. 

ട്വിറ്ററിലൂടെ ആണ് മനോഹരമായ ഈ വീഡിയോ പ്രചരിക്കുന്നത്. സന്തോഷം എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 27 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 5.3 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

 

 

 

അതേസമയം, ഒരു വളര്‍ത്തുപൂച്ചയുടെ തലമുടി വെട്ടുന്നതിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറാലായത്. മുടി വെട്ടാനായി കസേരയില്‍ ഒരു മടിയും കൂടാതെ ഇരിക്കുകയായിരുന്നു പൂച്ച. സലൂണിലെ ജീവനക്കാരന്‍ കത്രികയും ചീപ്പുമൊക്കെയായി പൂച്ചയുടെ തലമുടി ആദ്യം ചീകി ഒതുക്കുകയാണ്. യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ക്ഷമയോടെ ഇരുന്നുകൊടുക്കുകയാണ് പൂച്ച. ശേഷം മുടി മുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും പൂച്ചക്കുട്ടി കണ്ണുകള്‍ അടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ 28 ലക്ഷത്തിലധികം പേരാണ്  ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. 

Also Read: മരുമകള്‍ക്കൊപ്പം സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 56കാരി; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ