
മരിച്ചിട്ടും ആനക്കുഞ്ഞിനെയും ചുമന്ന് പോകുന്ന ഈ കുടുംബത്തിന്‍റെ വിലാപയാത്ര ഏത് മനുഷ്യമനസ്സിനെയും ഒന്ന് ഉലയ്ക്കുന്ന കാഴ്ചയാണ്. മരിച്ചിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത ആന കുടുംബത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മരണം മനുഷ്യനെ മാത്രമല്ല ഏത് ജീവിയെയും വേദനിപ്പിക്കുന്നതാണ് എന്ന് സുചിപ്പിക്കുന്നതാണ് ഈ വീഡിയോ.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ പര്‍വീണ്‍ കസുവാനാണ് വീഡിയോ തന്‍റെ ട്വിറ്ററിലിട്ടത്. 7000 പേര്‍ വീഡിയോ റീട്വിറ്റ് ചെയ്തു. 14,000 കൂടുതല്‍ ലൈക്കുകള്‍ നേടി. വളരെ വേദനജനകമായ കാഴ്ച എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് പലരും കുറിച്ചത്.