മെഗന്‍ മര്‍ക്കലിന്‍റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്...

Published : Jun 11, 2019, 05:26 PM ISTUpdated : Jun 11, 2019, 05:29 PM IST
മെഗന്‍  മര്‍ക്കലിന്‍റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്...

Synopsis

ഫാഷന്‍റെ കാര്യത്തിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും  ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്നി മെഗന്‍ മര്‍ക്കലിന് ഒരു വിട്ടുവീഴ്ചയുമില്ല. 

ഫാഷന്‍റെ കാര്യത്തിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും  ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്നി മെഗന്‍ മര്‍ക്കലിന് ഒരു വിട്ടുവീഴ്ചയുമില്ല. ഫിറ്റ്നസ് സുന്ദരിയാണ് മെഗന്‍. അമ്മയായതിന് ശേഷവും മെഗന്‍ തന്‍റെ ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്നതിന്‍റെ തെളിവാണ് മെഗന്‍റെ  പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.  മെഗന്‍റെ ഈ ആരോഗ്യത്തിന്‍റെ രഹസ്യം യോഗയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മെഗന്‍റെ അമ്മ ഒരു യോഗ പരിശീലകയായിരുന്നു. മെഗന്‍റെ ഏഴ്  വയസ്സ് മുതല്‍ മെഗനും യോഗ പരിശീലിക്കുന്നു. ദിവസവും രണ്ട് നേരമാണ് മെഗന്‍ യോഗ പരിശീലിക്കുന്നത്. 

മെഗന്‍റെ ഭക്ഷണത്തിന്‍റെ കാര്യം പറയുകയാണെങ്കില്‍ ആള്‍ ഒരു വെജാണ്. പച്ചക്കറികള്‍ ( plant-based diet) മാത്രമേ മെഗന്‍ കഴിക്കൂ. മെഗന്‍ കോഫി കുടിക്കാറില്ല. ഗ്രീന്‍ ജ്യൂസുകളാണ് മെഗന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം.  

ആപ്പിളിന്‍റെയും ചീരയുടെയും ഇഞ്ചിയുടെയും നാരങ്ങയുടെയും ഒരു മിശ്രിതമാണ് മെഗന്‍റെ പ്രിയ പാനീയം. ദിവസവും രണ്ട് ലിറ്റര്‍ വെളളം എങ്കിലും മെഗന്‍ കുടിക്കും. മെഗന് കുക്കിങ് ഇഷ്ടമാണ്. അതുപോലെ തന്നെ വൈന്‍ കുടിക്കാനും മെഗന് ഇഷ്ടമാണ്.  


 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ