നാലോ അഞ്ചോ വയസ് കഷ്ടി പ്രായം വരുന്നൊരു പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ജീൻസും ടോപ്പും ധരിച്ച പെണ്‍കുട്ടി ആനയ്ക്ക് അഭിമുഖമായാണ് നില്‍ക്കുന്നത്. ആനയുടെ തൊട്ടടുത്ത് തന്നെ അതിന്‍റെ പാപ്പാനും ഉണ്ട്. പെണ്‍കുട്ടി പെട്ടെന്ന് ആനയെ നോക്കിക്കൊണ്ട് തന്നെ നൃത്തം ചെയ്യുകയാണ്. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നാം അനേകം വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും നമ്മുടെ തിരക്കിട്ട ജീവിതം സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങളകറ്റുന്നതിനും സന്തോഷം പകരുന്നതിനുമെല്ലാം സഹായകമാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെയും മൃഗങ്ങളുടെയും വീഡിയോകളാണ് ഇത്തരത്തില്‍ നമ്മെ ഏറെ സ്വാധീനിക്കാറെന്ന് പറയാം. 

സമാനമായ രീതിയില്‍ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നൊരു രസകരമായ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കൂറ്റനൊരു ആനയാണ് ഈ വീഡിയോയിലെ താരം. ഒരു കൊച്ചുപെണ്‍കുട്ടിയോടുള്ള ഈ ആനയുടെ പ്രതികരണമാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആകര്‍ഷണം. 

നാലോ അഞ്ചോ വയസ് കഷ്ടി പ്രായം വരുന്നൊരു പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ജീൻസും ടോപ്പും ധരിച്ച പെണ്‍കുട്ടി ആനയ്ക്ക് അഭിമുഖമായാണ് നില്‍ക്കുന്നത്. ആനയുടെ തൊട്ടടുത്ത് തന്നെ അതിന്‍റെ പാപ്പാനും ഉണ്ട്. പെണ്‍കുട്ടി പെട്ടെന്ന് ആനയെ നോക്കിക്കൊണ്ട് തന്നെ നൃത്തം ചെയ്യുകയാണ്. 

ഉടനെ തന്നെ പെണ്‍കുട്ടിയെ അനുകരിക്കും വിധം തിരിച്ച് ആനയും നൃത്തം ചെയ്യുകയാണ്. തീര്‍ത്തും അവിശ്വസനീയമാണ് ഈ കാഴ്ച. ചെവിയും തലയും അനക്കി പെണ്‍കുട്ടിയുടെ നൃത്തത്തിന്‍റെ അതേ താളം പിടിച്ചുകൊണ്ടാണ് ആനയുടെ നൃത്തം. ഒരുപക്ഷേ പ്രത്യേക പരിശീലനം ലഭിച്ച ആനയാകാം ഇത്. എങ്കില്‍ക്കൂടിയും കാഴചയ്ക്ക് നമ്മെ അമ്പരപ്പിക്കുന്നതാണ് ഈ ദൃശ്യം. എവിടെ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ആഫ്രിക്കൻ രാജ്യങ്ങളില്‍ ഏതോ ആണെന്ന് സൂചനയുണ്ട്. 

'ക്യൂട്ട് വൈല്‍ഡ് ടിവി' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. കുട്ടികള്‍ തന്നെയായിരിക്കും ഈ വീഡിയോയുടെ പ്രധാന ആരാധകരെന്ന കാര്യത്തില്‍ സംശയമില്ല. 

വീഡിയോ കാണാം...

View post on Instagram

Also Read:- കുഞ്ഞുങ്ങളെ കാണിക്കാനിതാ ഒരു കുട്ടിയാനയുടെ 'ക്യൂട്ട്' വീഡിയോ