വരണ്ട ചര്‍മ്മമുള്ളവര്‍ മഞ്ഞുകാലത്ത് വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍...

Published : Nov 10, 2022, 07:48 PM ISTUpdated : Nov 10, 2022, 07:49 PM IST
വരണ്ട ചര്‍മ്മമുള്ളവര്‍ മഞ്ഞുകാലത്ത് വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍...

Synopsis

പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ട സമയമാണ് മഞ്ഞുകാലം. വരണ്ട ചര്‍മ്മം ആണെങ്കില്‍ പറയുകയും വേണ്ട. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.

അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ മഞ്ഞുകാലത്തും വെള്ളം കുടിക്കുന്നതില്‍ അലംഭാവം അരുത്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് മഞ്ഞുകാലത്ത് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്... 

ഒരു പഴത്തിന്‍റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്. 

രണ്ട്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

മൂന്ന്...

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

നാല്...

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

അഞ്ച്...

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം അര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകാം. 

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ