കൊച്ചു മക്കള്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മുത്തശ്ശി; വൈറലായി വീഡിയോ

Published : Nov 10, 2022, 06:04 PM ISTUpdated : Nov 10, 2022, 06:08 PM IST
കൊച്ചു മക്കള്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മുത്തശ്ശി; വൈറലായി വീഡിയോ

Synopsis

കൊച്ചു മക്കള്‍ക്ക് വേണ്ടി മാര്‍വല്‍ സീരിസ് കാണുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. കൊച്ചു മക്കളോട് ഇവയെ പറ്റി സംസാരിക്കാനാണ് മുത്തശ്ശി സിനിമ കാണുന്നത്.  

കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ അടുപ്പവും ഇഷ്ടവും മുത്തശ്ശിമാരോടും മുത്തച്ഛന്‍മാരോടും ആയിരിക്കും. മുത്തശ്ശിയും മുത്തച്ഛനും പറഞ്ഞുതരുന്ന കഥകള്‍ കേട്ടായിരിക്കും പല കുട്ടികളും വളരുന്നതും. മുത്തശ്ശിയും മുത്തച്ഛനും ആയിരിക്കും പലരുടെയും ആദ്യ സുഹൃത്തുക്കള്‍. പേരക്കുട്ടികളുമായുള്ള ഒരു മുത്തശ്ശിയുടെ വൈകാരിക ബന്ധം വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കൊച്ചു മക്കള്‍ക്ക് വേണ്ടി മാര്‍വല്‍ സീരിസ് കാണുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. കൊച്ചു മക്കളോട് ഇവയെ പറ്റി സംസാരിക്കാനാണ് മുത്തശ്ശി സിനിമ കാണുന്നത്.  സിനിമ കാണുന്നതോടൊപ്പം ഇതിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തമായി പഠിക്കുകയാണ് ഈ  മുത്തശ്ശി. 

ഒരു സോഫയില്‍ കയ്യില്‍ ഒരു നോട്ടുബുക്കുമായി ടിവിയിലേയ്ക്ക് നോക്കിയിരിക്കുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമ കാണുന്നതോടൊപ്പം സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് നോട്ട് ബുക്കില്‍ എഴുതുന്നുമുണ്ട് മുത്തശ്ശി. തന്‍റെ കൊച്ചു മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് മുത്തശ്ശി ഇങ്ങനെ എഴുതിവയ്ക്കുന്നത്. 

ലാഡ്ബൈബിള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. 'നമ്മുക്ക് വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. അവരെ നമ്മള്‍ സംരക്ഷിക്കണം'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നാല് മില്യണ്‍ തവണയാണ് വീഡിയോ ആളുകള്‍ കണ്ടത്.  വീഡിയോ വൈറലായതോടെ നിരവധി പേര്‍ മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ട് കമന്‍റുകളുമായി രംഗത്തെത്തി. 

 

Also Read: 'അമ്മമാർക്ക് മക്കളെ തൊഴിലിടത്തു തന്നെ പരിപാലിക്കാനാവുന്ന സൗകര്യങ്ങൾ ഉണ്ടാവട്ടെ'; മന്ത്രി വി. എൻ. വാസവൻ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ