വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; വീഡിയോ വൈറല്‍

Published : Jan 16, 2021, 09:18 PM ISTUpdated : Jan 16, 2021, 09:34 PM IST
വീട്ടിലെ സ്വിമ്മിങ് പൂളില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; വീഡിയോ വൈറല്‍

Synopsis

പാമ്പുകളുടെയും മറ്റും ദൃശ്യങ്ങള്‍ പലപ്പോഴും നമ്മളെ അസ്വസ്ഥതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരത്തിലൊരു പാമ്പിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വളര്‍ത്തുനായയുടെയും പൂച്ചയുടെയുമൊക്കെ രസകരമായ ഇത്തരം വീഡിയോകള്‍ നാം ആസ്വദിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പാമ്പുകളുടെയും മറ്റും ദൃശ്യങ്ങള്‍ പലപ്പോഴും നമ്മളെ അസ്വസ്ഥതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരത്തിലൊരു പാമ്പിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നിനെ സ്വന്തം വീട്ടിലെ സ്വിമ്മിങ്  പൂളില്‍ കണ്ടതിന്‍റെ നടുക്കത്തിലാണ് ഇവിടെയൊരു കുടുംബം. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളുടെ കൂട്ടത്തില്‍ അറിയപ്പെടുന്ന 'ഈസ്റ്റേണ്‍ ബ്രൌണ്‍' വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടിലെ സ്വിമ്മിങ് പൂളില്‍ ഈ കുടുംബം കണ്ടത്. 

സ്വിമ്മിങ് പൂളില്‍ നിന്ന് ഓവര്‍ ഫ്ളോ ചെയ്യുന്ന വെള്ളം ഒഴുകാനായി നിര്‍മ്മിച്ച ചാനലിലാണ് പാമ്പിനെ കണ്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള മരിനോ എന്ന പ്രദേശത്താണ് ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തിയത്.

പ്രെഫഷണല്‍ പാമ്പ് പിടിത്തക്കാര്‍ എത്തിയാണ് ഇതിനെ പിടികൂടിയത്. ഇവര്‍ തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോയും പങ്കുവച്ചു. ചൂട് സഹിക്കാന്‍ കഴിയാതെയാവാം പാമ്പ് സ്വിമ്മിങ് പൂളിലെത്തിയതെന്നും ഇവര്‍ പറയുന്നു. എന്തായാലും വീഡിയോ വൈറലായതോടെ ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു, 

Also Read: സീലിങ് തകര്‍ത്ത് അകത്തു കയറി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ