പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ

Published : Oct 22, 2026, 03:23 PM IST
Vedika Pinto

Synopsis

ദിവസവും രാവിലെ ശ്വസന വ്യായാമങ്ങൾ, സ്ട്രെച്ചിം​ഗ് എന്നിവ ചെയ്യാറുണ്ട്. നേരത്തെ എഴുന്നേൽക്കുന്ന രീതി അവർ പരീക്ഷിച്ചുനോക്കി. മറ്റൊന്ന്, ദിവസത്തിന്റെ ആദ്യ മണിക്കൂറിൽ ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ടെന്നും വേദിക പിന്റോ പറയുന്നു.

ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന നടിയാണ് വേദിക പിന്റോ. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരംഭാരം ആരോ​ഗ്യകരമായി വേദിക നിലനിർത്തുന്നു. 'മുസാഫിർ കഫേ'യിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ ഈ താരം വ്യായാമം, പോഷകാഹാരം, കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലവും എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അടുത്തിടെ പങ്കുവച്ചിരുന്നു.

'ദി ഇന്ത്യൻ എക്‌സ്‌പ്രസി'ന് നൽകിയ അഭിമുഖത്തിൽ താരം തന്റെ ഡയറ്റ് രീതികളെ കുറിച്ച് തുറന്ന് പറയുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന് മുൻഗണന നൽകുന്നത് മുതൽ നെയ്യോടുള്ള തന്റെ അതിയായ ഇഷ്ടം വരെ ഇതിൽ ഉൾപ്പെടുന്നു. ദൈനംദിന ജീവിതത്തിൽ കാർഡിയോ വ്യായാമങ്ങൾ കൃത്യമായി ചെയ്യാറില്ലെങ്കിലും അവധിക്കാലത്ത് താൻ തികച്ചും വ്യത്യസ്തയാകാറുണ്ടെന്നും അത്തരം ദിവസങ്ങളിൽ ദിവസവും 40,000 ചുവടുകൾ വരെ നടക്കാറുണ്ടെന്നും അവർ വെളിപ്പെടുത്തി.

വെയ്റ്റ് ട്രെയിനിം​ഗ്, പൈലേറ്റ്സ് (Pilates) പരിശീലിക്കുന്നതും ശീലമാക്കിയെന്ന് പിന്റോ പറയുന്നു. ഈ രണ്ട് വ്യായാമങ്ങളും ചെയ്യുന്നത് പേശികൾ വളർത്താനും കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഓരോ വ്യായാമവും വ്യത്യസ്തമായ രീതിയിൽ തനിക്ക് നല്ല അനുഭവം നൽകുന്നുവെന്നും അവർ പറഞ്ഞു. ഒരൊറ്റ വ്യായാമ രീതിയെ മാത്രം ആശ്രയിക്കുന്നതിന് പകരം വർക്ക്ഔട്ടുകളിൽ വൈവിധ്യം കൊണ്ട് വരാൻ ശ്രദ്ധിച്ചുവെന്നും വേദിക പറയുന്നു. ഫിറ്റ്‌നസ് എന്നത് ജിമ്മിൽ അവസാനിക്കുന്ന ഒന്നല്ല.

താൻ കഴിക്കുന്ന ഭക്ഷണകാര്യത്തിലും അവർ ശ്രദ്ധ ചെലുത്തുന്നുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ പ്രോട്ടീനും പ്രധാന പങ്കാണ് അവർ നൽകുന്നത്. മധുരത്തോടുള്ള ആ​ഗ്രഹം കുറയ്ക്കാൻ, ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്താനും സാധിച്ചുവെന്ന് വേദിക പറയുന്നു.

രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ നന്നായി ഭക്ഷണം കഴിച്ച് തന്നെയാണ് ഭാരം കുറയ്ക്കുന്നതെന്ന് വേദിക പിന്റോ പറയുന്നു . ഭക്ഷണത്തിന്റെ രുചി നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യമായ പോഷകങ്ങൾ ചേർന്നുള്ള ഭക്ഷണക്രമം തന്നെ അവർ പിന്തുടർന്നു. ഭക്ഷണക്രമത്തിലെ മറ്റൊരു പ്രധാന ഘടകമാണ് നാരുകൾ. ശരീരഭാരം കുറയ്ക്കാനും അമിതവിശപ്പ് കുറയ്ക്കാനും നാരുകൾ മികച്ചതാണ്.

ദിവസവും രാവിലെ ശ്വസന വ്യായാമങ്ങൾ, സ്ട്രെച്ചിം​ഗ് എന്നിവ ചെയ്യാറുണ്ട്. നേരത്തെ എഴുന്നേൽക്കുന്ന രീതി അവർ പരീക്ഷിച്ചുനോക്കി. മറ്റൊന്ന്, ദിവസത്തിന്റെ ആദ്യ മണിക്കൂറിൽ ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ടെന്നും വേദിക പിന്റോ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി
World Smile Day 2026 : ചിരിക്കാൻ മറക്കേണ്ട ; ഇന്ന് ലോക പുഞ്ചിരി ദിനം