
ഇന്ന് ഒക്ടോബർ മൂന്ന് വേൾഡ് സ്മൈൽ ഡേ. ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച എല്ലാ വർഷവും 'ലോക പുഞ്ചിരി ദിനം' (World Smile Day) ആഘോഷിക്കുന്നു. പുഞ്ചിരി പങ്കുവച്ചും ആരോഗ്യവും സന്തോഷവും വർദ്ധിപ്പിച്ചും 'ദേശീയ പുഞ്ചിരി ദിനം' (National Smile Day) ആഘോഷിക്കൂന്നു. ലളിതമായ ഒരു പുഞ്ചിരിക്ക് സമ്മർദ്ദം കുറയ്ക്കാനും സന്തോഷം പകരാനും സാധിക്കും.
പുഞ്ചിരിക്ക് നമ്മുടെ ഒപ്പം ഉള്ളവരെയും സന്തോഷിപ്പിക്കാൻ സാധിക്കും. മറ്റുള്ളവരുടെ പ്രവർത്തിയിൽ, അല്ലെങ്കിൽ അവരുടെ വിജയത്തിൽ നിങ്ങൾ ഒന്ന് അഭിനന്ദിക്കുകയോ, അല്ലെങ്കിൽ കൊള്ളാം നന്നായി എന്ന് ഒരു വാക്കോ പറഞ്ഞാൽ മതി അവരുടെ ഉള്ളിലേക്ക് ഒരു ചിരി നിറക്കാൻ സാധിക്കും.
1963-ൽ അദ്ദേഹം ഐക്കണിക് സ്മൈലി ഫെയ്സ് ചിത്രം കണ്ടുപിടിച്ചു. 2001 ഏപ്രിൽ 12-നു ഹാർവി ബാൾ അന്തരിച്ചു . അദ്ദേഹത്തിന്റെ ഒർമ നിലനിർത്തുന്നതിനാണ് വേൾഡ് സ്മൈൽ ഡേ ആചരിക്കുന്നത്. ദയയുടെ പ്രവൃത്തി ചെയ്യുക. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കുക" എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലോകമെമ്പാടുമുള്ള ആളുകൾ ലോക പുഞ്ചിരി ദിനം അതുല്യവും ഭാവനാത്മകവുമായ രീതിയിൽ ആഘോഷിക്കുന്നു. യുഎസിലെ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്റർ ഹിസ്റ്റോറിക്കൽ സൊസൈറ്റി 2000 മുതൽ പന്ത് എറിഞ്ഞുകൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു. ഈ ലോക പുഞ്ചിരി ദിനത്തിൽ പ്രിയപ്പെട്ടവർക്കായി അയക്കാം സ്നേഹ സന്ദേശങ്ങൾ.
നിങ്ങളുടെ പുഞ്ചിരി ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു." — — Thich Nhat Hanh
"സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു." — മദർ തെരേസ
പ്രതിസന്ധികളെ അതിജീവിക്കുന്നവർ: "പ്രതിസന്ധിയിലും പുഞ്ചിരിക്കാൻ കഴിയുന്നവരെ എനിക്കിഷ്ടമാണ്." — ലിയോനാർഡോ ഡാ വിഞ്ചി
"ചിരിക്കൂ, അതൊരു സൗജന്യ ചികിത്സയാണ്." — ഡഗ്ലസ് ഹോർട്ടൺ
മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ആയുധമാണ് ചിരി, ഹാപ്പി സ്‌മൈൽ ഡേ
നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ലോകവും പുഞ്ചിരിക്കുന്നു