പല വികസിത രാജ്യങ്ങളിലും ഇന്ന് പ്രസവ മുറിയിൽ ഭർത്താക്കന്മാർക്കും പ്രവേശനമുണ്ട്. ഒരു കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി പേറ്റുമുറിയിൽ അമ്മ സഹിക്കുന്ന വേദന എന്തെന്ന് കുഞ്ഞിന്റെ അച്ഛനും കൂടി അറിഞ്ഞിരിക്കാനും, ആ സമയത്ത് തന്നാൽ ആകും വിധം ഗർഭിണിക്ക് മാനസിക പിന്തുണ നൽകാനും ഒക്കെ വേണ്ടിയാണ് ഈ അനുവാദം. 

വെറുതെ കയ്യും വീശി അങ്ങ് കയറിച്ചെല്ലാനൊന്നും പറ്റില്ല. കൈകാലുകളും മുഖവും ആന്റിസെപ്റ്റിക് ലോഷാനിട്ടുകഴുകി, ദേഹം അണുവിമുക്തമാക്കി, ഡോക്ടർമാരെപ്പോലെ സ്യൂട്ടും, മുഖം മറച്ചുള്ള മാസ്കും, കയ്യിൽ സർജിക്കൽ ഗ്ലൗസും ഒക്കെ ധരിച്ചു മാത്രമേ അകത്തേക്ക് അവരെ കയറ്റുകയുള്ളൂ. പല രാജ്യങ്ങളിലും പ്രസവത്തിന്റെ പല രംഗങ്ങളും ക്യാമറയിലും പകർത്താറുണ്ട്. 

ഈയടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നിലൂടെ ഒരു യുവതി പങ്കുവെച്ചിരിക്കുന്ന തന്റെ പ്രസവമുറിയിലെ ചിത്രം ഏറെ രസകരമാണ്. പ്രസവിച്ച ഉടനെ എടുത്ത ഒരു സെൽഫി ചിത്രമാണത്. വയറൊഴിഞ്ഞതിന്റെ ആശ്വാസത്തോടൊപ്പം ആ യുവതിയുടെ മുഖത്ത് അടക്കാനാവാത്ത ചിരിയും കാണാം. അതിനൊരു കാരണമുണ്ട്. ചിത്രത്തിൽ യുവതിക്ക് പിന്നിലായി തറയിൽ വീണുകിടക്കുന്ന ആ മനുഷ്യൻ അവരുടെ ഭർത്താവാണ്. സ്വന്തം ഭാര്യയുടെ പ്രസവം ഒന്ന് കണ്ടുകളയാം എന്ന് കരുതി ലേബർ റൂമിലേക്ക് കയറിയതാണ് അയാൾ. പറ്റുന്നത്ര പിന്തുണയും നൽകാം എന്ന് കരുതി. എന്നാൽ, അതിനുള്ളിൽ കയറിയ ശേഷം കാണേണ്ടി വന്ന രംഗങ്ങൾ അയാൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ഭാര്യയുടെ പ്രസവത്തിനിടെയുള്ള പെടാപ്പാടും നിലവിളിയും ഒക്കെ കണ്ട് പേടിച്ച് ബോധരഹിതനായി താഴെ വീണുകിടക്കുകയാണ് അയാൾ. 

 
 
 
 
 
 
 
 
 
 
 
 
 

He was here to encourage his wife at her First Childbirth 😂

A post shared by Worth Feed (@worthfeed) on Jan 14, 2020 at 4:18am PST

 

ഈ ചിത്രം എന്തായാലും, ജീവിതകാലം മുഴുവൻ ഓർത്തു ചിരിക്കാനുള്ള വകയായി എന്നും പറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഏറെ വൈറലായ ഈ ചിത്രത്തിന് നിരവധി രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.