
"പഴയ തലമുറയ്ക്ക് ഇല്ലാത്ത എന്താണ് ഈ ജെൻ സി-ക്ക് ഉള്ളത്?" തൊഴിലിടങ്ങളിൽ ജെൻ സി ജീവനക്കാർ അധിക ജോലി ചെയ്യാൻ വിസമ്മതിക്കുമ്പോഴും, ജോലിക്ക് കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുമ്പോഴും ഉയരുന്ന ഒരു സ്ഥിരം ചോദ്യമാണിത്. എന്നാൽ, ഇവരെ മടിയന്മാരായി മുദ്രകുത്തുന്നതിന് മുൻപ്, ഈ യുവതലമുറ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും, ക്ഷീണത്തിന്റെയും യാഥാർത്ഥ്യങ്ങൾ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുൻ തലമുറയ്ക്ക്, ജോലി ജീവിതമായിരുന്നു. സ്ഥാനക്കയറ്റങ്ങൾക്കും ഉയർന്ന ശമ്പളത്തിനും വേണ്ടി വ്യക്തിപരമായ ജീവിതം ഹോമിക്കുന്നത് ഒരു സാധാരണ രീതിയായിരുന്നു. എന്നാൽ ജെൻ സികളെ സംബന്ധിച്ച്, വർക്ക് ലൈഫ് ബാലൻസ് എന്നത് ഒരു ഓപ്ഷനല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണ്. അധികനേരം ജോലി ചെയുന്നതിന് അധിക പ്രതിഫലം ചോദിക്കുന്നതിനെയോ, വൈകുന്നേരം 5 മണിക്ക് ശേഷം ഓഫീസ് മെയിലുകൾ തുറക്കാതിരിക്കുന്നതിനെയോ അവർ അഹങ്കാരമായി കാണുന്നില്ല. അത് അവരുടെ അവകാശമായി കണക്കാക്കുന്നു. 'ക്വയറ്റ് ക്വിറ്റിംഗ്' പോലുള്ള പുതിയ തൊഴിൽ ശൈലികൾ ഉയർന്നുവരുന്നതിന്റെ പ്രധാന കാരണം, തുടർച്ചയായ സമ്മർദ്ദത്തിൽ നിന്നുള്ള മോചനം മാത്രമാണ്. തങ്ങളുടെ മാനസികാരോഗ്യത്തെയും വ്യക്തിപരമായ സമയത്തെയും സംരക്ഷിക്കാനുള്ള ഒരു അതിർവരമ്പാണിത്.
ജെൻ സി-കൾ ക്ഷീണിതരാക്കുന്ന അവസ്ഥയ്ക്ക് പിന്നിൽ ശക്തമായ സാമൂഹിക, സാമ്പത്തിക കാരണങ്ങളുണ്ട്:
ജെൻ സികളുടെ ആവശ്യങ്ങളെ 'അഹങ്കാരം' എന്ന് ലേബൽ ചെയ്ത് തള്ളിക്കളയുന്നത് തൊഴിലിടങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കും. ഈ യുവതലമുറയെ നിലനിർത്താനും അവരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനും തൊഴിലുടമകൾ തയ്യാറാകണം. കൂടുതൽ ഫ്ലെക്സിബിളായ തൊഴിൽ സമയം, പിന്തുണ തുടങ്ങിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ആരോഗ്യകരമായ ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാനും ഈ ക്ഷീണിതരായ തലമുറയെ പ്രചോദിപ്പിക്കാനും സാധിക്കുകയുള്ളൂ.