Viral Video : അച്ഛന് ഉച്ച ഭക്ഷണം നൽകാനായി ഓഫീസിലേക്ക് നടക്കുന്ന വളര്‍ത്തുനായ; വെെറലായി വീഡിയോ

Web Desk   | Asianet News
Published : May 30, 2022, 04:54 PM ISTUpdated : May 30, 2022, 05:02 PM IST
Viral Video :  അച്ഛന് ഉച്ച ഭക്ഷണം നൽകാനായി ഓഫീസിലേക്ക് നടക്കുന്ന വളര്‍ത്തുനായ; വെെറലായി വീഡിയോ

Synopsis

വായിൽ തൂങ്ങിക്കിടക്കുന്ന ഒരു ലഞ്ച് ബോക്‌സുമായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ റോഡിന്റെ ഒരു വശത്തൂടെ നടന്ന് പോകുന്നതാണ് വീ‍ഡിയോയിലുള്ളത്.   

നായയുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന മൃ​ഗമാണ് നായ. വീട്ടിൽ ഒരു നായയെ വളർത്തുന്നത് വീട്ടുടമയ്ക്ക് കൂടുതൽ ധെെര്യം നൽകുന്നു. ഇപ്പോഴിതാ ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

വീട്ടുടമസ്ഥന് ഉച്ചഭക്ഷണവുമായി രണ്ട് കിലോമീറ്റർ ദൂരെയുള്ള ഓഫീസിലേക്ക് പോകുന്ന വളർത്തുനായയുടെ വീഡിയോയാണ് വെെറലാകുന്നത്. വായിൽ തൂങ്ങിക്കിടക്കുന്ന ഒരു ലഞ്ച് ബോക്‌സുമായി ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റോഡിന്റെ ഒരു വശത്തൂടെ നടന്ന് പോകുന്നതാണ് വീ‍ഡിയോയിലുള്ളത്. 

നായ ചോറ് പാത്രം വീഴാതെ തൂക്കി പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ അച്ഛന് ഭക്ഷണം നൽകാനാണ് നായ പോകുന്നതെന്ന കുറിപ്പോടെയാണ് മകൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. @timssyvats എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മനോഹരം, നായ വളരെ സുരക്ഷിതമായാണ് റോഡിലൂടെ നടക്കുന്നത്...' - എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. 

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്