ഗൊറില്ലയുടെ കിടിലൻ 'പെര്‍ഫോമൻസ്'; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വീഡിയോ

Published : Dec 01, 2022, 05:05 PM IST
ഗൊറില്ലയുടെ കിടിലൻ 'പെര്‍ഫോമൻസ്'; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വീഡിയോ

Synopsis

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗൊറില്ലക്കുഞ്ഞിന്‍റെ വീഡിയോയും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുതിര്‍ന്ന ഗൊറില്ലകളെ പോലെ നെഞ്ചില്‍ കൈകള്‍ കൊണ്ടടിച്ച് താളമിടാൻ പഠിക്കുന്ന ഗൊറില്ലക്കുഞ്ഞിനെയാണ് ഈ വീഡിയോയില്‍ കണ്ടിരുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും നമ്മെ സന്തോഷിപ്പിക്കുന്നതിനോ ചിരിപ്പിക്കുന്നതിനോ എല്ലാം വേണ്ടി ബോധപൂര്‍വം തയ്യാറാക്കിയവയ ആയിരിക്കും. എന്നാല്‍ ആകസ്മികമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് അധികവും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാറ്.

ഇവയില്‍ തന്നെ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ട് വരുന്ന വീ‍ഡിയോകള്‍ക്ക് ധാരാളം ആരാധകരെ ലഭിക്കാറുണ്ട്. ഒരുപക്ഷേ നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാൻ സാധിക്കാത്തതോ, അനുഭവിക്കാൻ സാധിക്കാത്തതോ ആയ നിമിഷങ്ങളാണ് ഇത്തരം വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത് എന്നതുകൊണ്ടാകാം ഇത്. 

സമാനമായ രീതിയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പഴയൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ഗൊറില്ലയുടെ നൃത്തമാണ് ശരിക്കും ഈ വീ‍ഡിയോയില്‍ കാണുന്നത്. 

നൃത്തം ചെയ്യുന്ന ഗൊറില്ലയോ എന്ന് അത്ഭുതപ്പെടേണ്ട. പൊതുവെ വളരെ ആഹ്ളാദത്തോടെയും തമാശ നിറഞ്ഞ പ്രകടനങ്ങളിലൂടെയുമെല്ലാം ആളുകളെ രസിപ്പിക്കാൻ മിടുക്കുള്ള ജീവികളാണ് ഗൊറില്ലകള്‍. 

ഡാലസിലെ ഒരു മൃഗശാലയിലുള്ള 'സോല' എന്ന ഗൊറില്ലയാണത്രേ ഇത്. ഒരു ടബ്ബില്‍ വെള്ളം നിറച്ചുവച്ചിട്ടുണ്ട്. ഇതില്‍ കയറി നിന്നാണ് സോലയുടെ നൃത്തം. സോലയുടെ മനുഷ്യരെ തോല്‍പിക്കും വിധത്തിലുള്ള താളബോധവും സ്റ്റൈലുമെല്ലാം കാഴ്ചക്കാരെയെല്ലാം ഒരുപോലെ ആകര്‍ഷിച്ചിരിക്കുന്നു. 

ഇപ്പോഴും ഈ വീഡിയോക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗൊറില്ലക്കുഞ്ഞിന്‍റെ വീഡിയോയും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുതിര്‍ന്ന ഗൊറില്ലകളെ പോലെ നെഞ്ചില്‍ കൈകള്‍ കൊണ്ടടിച്ച് താളമിടാൻ പഠിക്കുന്ന ഗൊറില്ലക്കുഞ്ഞിനെയാണ് ഈ വീഡിയോയില്‍ കണ്ടിരുന്നത്. 

Also Read:- ചെരുപ്പും കൊണ്ട് പാഞ്ഞുപോകുന്ന പാമ്പ്; വീഡിയോ...

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'