വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത്...

Published : Feb 06, 2021, 09:50 PM ISTUpdated : Feb 06, 2021, 10:02 PM IST
വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത്...

Synopsis

വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി വധുവിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തുന്നത്.

കാലം മാറിയത്തോടെ വിവാഹങ്ങളും ഒരുപാട് മാറി. വ്യത്യസ്തമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ടൊക്കെയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അത്തരത്തില്‍  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കല്യാണത്തിന്‍റെ ഫോട്ടോഷൂട്ട് നിമിഷങ്ങളാണ്.

വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി വധുവിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തുന്നത്. ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നതോടെ സീന്‍ മാറുകയാണ്. 

വധുവിനെ സ്പര്‍ശിച്ചത് കണ്ട വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി കൊടുക്കുകയായിരുന്നു. എന്നാൽ ഇത് കണ്ട വധുവിന് ചിരിയാണ് വന്നത്.  അതും നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു വധു. അങ്ങനെ സംഭവം തമാശയിലേയ്ക്ക് വഴിമാറി. എല്ലാവരുടെയും ഒപ്പം അടി കിട്ടിയ ഫോട്ടോഗ്രാഫറും പതുക്കെ ചിരിക്കാന്‍ തുടങ്ങി. 

 

വരന്‍റെ മുഖത്ത് ഒരു ചമ്മലും കാണാം. എന്തായാലും വധുവിന്റെ ചിരിയാണ് വീഡിയോയുടെ ഹൈലൈറ്റ്.  വീഡിയോ ട്വിറ്ററിലൂടെ വൈറലാവുകയും ചെയ്തു. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. വരന്‍റെ പ്രവർത്തിയെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും സംഭവത്തെ തമാശയായാണ് കാണുന്നത്. 

Also Read: വിവാഹത്തിനെത്തിയ മുൻകാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് വധു; കയ്യടിച്ച് സോഷ്യല്‍ മീഡിയ!

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ