വിവാഹഫോട്ടോഷൂട്ടിനായി കയ്യിൽ തോക്കുമായി വധൂവരന്മാര്‍; പിന്നീട് സംഭവിച്ചത്...

Published : Mar 31, 2023, 04:53 PM IST
വിവാഹഫോട്ടോഷൂട്ടിനായി കയ്യിൽ തോക്കുമായി വധൂവരന്മാര്‍; പിന്നീട് സംഭവിച്ചത്...

Synopsis

മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വിവാഹദിനത്തിലെ ഫോട്ടോ ഗംഭീരമാക്കാനാണ് വധുവും വരനും കയ്യിൽ ഒരു തോക്ക് കരുതിയത്. എന്നാല്‍ ചെറുതായൊന്നു പണി കിട്ടി.

വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ട്. മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ് വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്. 

അത്തരത്തിലൊരു വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹഫോട്ടോഷൂട്ടിനായി കയ്യിൽ തോക്കുമായി വധൂവരന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വിവാഹദിനത്തിലെ ഫോട്ടോ ഗംഭീരമാക്കാനാണ് വധുവും വരനും കയ്യിൽ ഒരു തോക്ക് കരുതിയത്. എന്നാല്‍ ചെറുതായൊന്നു പണി കിട്ടി. തോക്കിൽ നിന്ന് 'പൂത്തിരി' വരുന്ന വെറൈറ്റിയായിരുന്നു ലക്ഷ്യം. പക്ഷേ, തീ കല്യാണ മാലയിലേക്ക് പടർന്നു പിടിച്ചതൊടെ വധു  തോക്കും കളഞ്ഞ് ജീവനും കൊണ്ട് വേദിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. 

 

 

 

 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമര്‍‌ശനങ്ങളുമായി രംഗത്തെത്തിയത്.അപകടത്തെ വിളിച്ച് വരുത്തിയതു പോലെയായെന്നും, ഇത്  കുറച്ച് കൂടി പോയെന്നും ആണ് ആളുകളുടെ വിമര്‍ശനം. 

Also Read: സ്വന്തം വിവാഹത്തിന് വധുവിന്‍റെ ഫോട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫര്‍; രസകരമായ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ