സ്വന്തം വിവാഹത്തിന് വധുവിന്‍റെ ഫോട്ടോ എടുക്കുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വെറുതെ അങ്ങ് ഒരു ക്ലിക്കും ചെയ്ത് ഫോട്ടോ എടുക്കുകയല്ല, മറിച്ച് ഒരു കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലൈറ്റിട്ട് മറുകയ്യില്‍ ക്യാമറ പിടിച്ച് ഫ്രെയിമും ഫോക്കസും ലൈറ്റുമെല്ലാം അഡ്ജസ്റ്റ് ചെയ്ത് ഫോട്ടോയെടുക്കുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോ ക്ലിപ്പുകളും ഏറെ വരാറുണ്ട്. മിക്കവാറും വിവാഹവീഡിയോകളെല്ലാം തന്നെ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പൊറും പ്രചരിക്കാറുമെല്ലാമുണ്ട്. 

വിവാഹാഘോഷ വേളകളിലെ സന്തോഷങ്ങളോ, ആചാരങ്ങളോ, രസകരമായ സംഭവങ്ങളോ, അല്ലെങ്കില്‍ വരനോ വധുവിനോ പറ്റിയ വല്ല അബദ്ധങ്ങളോ- ഇങ്ങനെ പലതുമായിരിക്കും ഇത്തരത്തില്‍ വരുന്ന വിവാഹവീഡിയോകളുടെ ഉള്ളടക്കങ്ങള്‍. ഇപ്പോഴിതാ ഇതുപോലെ രസകരമായൊരു വിവാഹ വീഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

സ്വന്തം വിവാഹത്തിന് വധുവിന്‍റെ ഫോട്ടോ എടുക്കുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വെറുതെ അങ്ങ് ഒരു ക്ലിക്കും ചെയ്ത് ഫോട്ടോ എടുക്കുകയല്ല, മറിച്ച് ഒരു കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലൈറ്റിട്ട് മറുകയ്യില്‍ ക്യാമറ പിടിച്ച് ഫ്രെയിമും ഫോക്കസും ലൈറ്റുമെല്ലാം അഡ്ജസ്റ്റ് ചെയ്ത് ഫോട്ടോയെടുക്കുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. ഇത്രയും പ്രൊഫഷണല്‍ ആയി ചെയ്യാൻ ഇദ്ദേഹം ഫോട്ടോഗ്രാഫറാണോ എന്ന സംശയം വേണ്ട, ഫോട്ടോഗ്രാഫര്‍ തന്നെ. അതും വെഡിംഗ് ഫോട്ടോഗ്രാഫര്‍. 

അയാൻ സെൻ എന്നാണ് വരന്‍റെ പേര്. വധു പ്രിയ. ഇരുവര്‍ക്കും വിവാഹമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് വരന്‍റെ സുഹൃത്തുക്കളടക്കമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സോഷ്യല്‍ മീഡിയ പേജാണ് രസകരമായ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

വരൻ ഫോട്ടോ എടുക്കുമ്പോള്‍ അതിനായി ഭംഗിയില്‍ പോസ് ചെയ്യാൻ ശ്രമിക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം. എന്നാല്‍ സ്വന്തം വിവാഹം എന്നതൊക്കെ മറന്ന് തീര്‍ത്തും 'പ്രൊഫഷണല്‍' ആയ മാനസികാവസ്ഥയിലാണ് വരനെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. എന്തായാലും ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ രസകരമായ കമന്‍റുകളും പങ്കുവച്ചിരിക്കുന്നു.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഭാവിയിലേക്ക് വേണ്ടി അണ്ഡം സൂക്ഷിച്ചു; പ്രിയങ്ക ചോപ്ര

മുപ്പത് ഏക്കറിൽ തണ്ണീർമത്തൻ കൃഷി; വിജയം കൊയ്ത് സഹോദരങ്ങൾ | Watermelon Farming