Viral Video: ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചെരുപ്പുകുത്തി; ഹൃദ്യമായ വീഡിയോ

Published : Sep 12, 2022, 10:26 AM ISTUpdated : Sep 12, 2022, 10:37 AM IST
Viral Video: ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചെരുപ്പുകുത്തി; ഹൃദ്യമായ വീഡിയോ

Synopsis

ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു ചെരുപ്പുകുത്തിയുടെ വീഡിയോ ആണിത്. റോഡരികില്‍ ചെരുപ്പുകള്‍ നന്നാക്കാന്‍ ഇരിക്കുകയാണ് അദ്ദേഹം. അപ്പോഴാണ് അദ്ദേഹത്തിന്‍റെ അരികിലേയ്ക്ക് ഒരു കൂട്ടം പക്ഷികള്‍ എത്തിയത്. 

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  പ്രത്യേകിച്ച് മനുഷ്യന് മൃഗങ്ങളോടുള്ള കരുണ, മൃഗങ്ങള്‍ക്ക് മനുഷ്യരോടുള്ള സ്നേഹം തുടങ്ങിയവ കാണിക്കുന്ന പല വീഡിയോകളും സൈബര്‍ ലോകത്ത് ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സഹജീവി സ്‌നേഹത്തിന്‍റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  

ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു ചെരുപ്പുകുത്തിയുടെ വീഡിയോ ആണിത്. റോഡരികില്‍ ചെരുപ്പുകള്‍ നന്നാക്കാന്‍ ഇരിക്കുകയാണ് അദ്ദേഹം. അപ്പോഴാണ് അദ്ദേഹത്തിന്‍റെ അരികിലേയ്ക്ക് ഒരു കൂട്ടം പക്ഷികള്‍ എത്തിയത്. വിശപ്പിന്‍റെ വില നല്ലോണം അറിയാവുന്ന അദ്ദേഹം അവര്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. 

കൈയില്‍ കരുതിയിരുന്ന ധാന്യങ്ങള്‍ അടങ്ങിയ വലിയ പാക്കറ്റ് ആണ് അദ്ദേഹം പക്ഷികള്‍ക്കായി നല്‍കിയത്. പക്ഷികള്‍ അദ്ദേഹത്തിന്‍റെ അരികിലെത്തിയതും പാക്കറ്റ് തുറന്ന് അവയ്ക്ക് എടുക്കാന്‍ പറ്റുന്ന രീതിയില്‍ തുറന്നുവച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ പക്ഷികള്‍ കൂട്ടത്തോടെ ധാന്യങ്ങള്‍ കൊത്തി കഴിക്കുന്നതും വീഡിയോയില്‍ കാണാം.

 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ രണ്ട് മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ ഇദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സഹജീവി സ്‌നേഹത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നും ഒരു പണക്കാരനും ഇങ്ങനെ ചെയ്യാന്‍ തോന്നില്ല എന്നും വിശപ്പിന്‍റെ വില ഇയാള്‍ക്ക് അല്ലാതെ മറ്റാര്‍ക്ക് അറിയാന്‍ കഴിയും എന്നും തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്.  കൂടാതെ എല്ലാവരും ഇദ്ദേഹത്തെ പറ്റുന്ന രീതിയില്‍ സഹായിക്കണമെന്നും ഒരു വിഭാഗം അഭ്യര്‍ത്ഥിക്കുന്നു. 

Also Read: ജാക്കറ്റും സൈക്കിളില്‍ സവാരിയും; പുറത്ത് ചാടിയ ചിമ്പാന്‍സിയെ കൈയിലെടുത്തത് ഇങ്ങനെ...

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ