ഒടുവില്‍ ഭക്ഷണം ജാക്കറ്റും മറ്റുമൊക്കെ നല്‍കിയാണ് ചിച്ചി എന്ന ചിമ്പാന്‍സിയെ തിരിച്ച് മൃഗശാലയില്‍ എത്തിച്ചത്. ഇതിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് അത്തരത്തില്‍ വൈറലാകുന്നത്. യുക്രൈനില്‍ കാര്‍കീവ് മൃഗശാലയില്‍ നിന്നാണ് ചിമ്പാന്‍സി ചാടിയത്. 

ഒടുവില്‍ ഭക്ഷണവും ജാക്കറ്റും മറ്റുമൊക്കെ നല്‍കിയാണ് ചിച്ചി എന്ന ചിമ്പാന്‍സിയെ തിരിച്ച് മൃഗശാലയില്‍ എത്തിച്ചത്. ഇതിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. റോഡിലൂടെ കറങ്ങി നടക്കുന്ന ചിമ്പാന്‍സിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

ശേഷം അതിന് ഭക്ഷണം നല്‍കുന്നതും ജാക്കറ്റ് കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മൃഗശാലാ ജീവനക്കാര്‍ ചിച്ചിയെ അനുനയിപ്പിച്ച് കൂട്ടില്‍ തിരികെ എത്തിച്ചത്. മധുരപലഹാരങ്ങളും മറ്റും നല്‍കിയാല്‍ കൈയിലെടുത്തത്. അവസാനം സൈക്കിളില്‍ കയറ്റിയാണ് ചിമ്പാന്‍സിയെ മൃഗശാലയിലെത്തിച്ചത്. 

Scroll to load tweet…

Also Read: കെട്ട് പിണഞ്ഞുകിടക്കുന്ന പാമ്പ്; ഇതെന്ത് സംഭവമെന്ന് ആളുകള്‍...


ജീപ്പിന് നേര്‍ക്ക് പാഞ്ഞടുക്കുന്ന കാട്ടാന; ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല! 

കർണാടകയിലെ നാഗർഹോള കടുവ സ​ങ്കേതത്തിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഒരു സഫാരി ജീപ്പിന് നേരെ ആന ചിന്നംവിളിച്ചും കൊമ്പുകുലുക്കിയും ചെവികളാട്ടിയും പാഞ്ഞടുത്തതിന്‍റെ വീഡിയോ ആണിത്. എന്നാല്‍ ആനയെ നോക്കുക പോലും ചെയ്യാതെ വാഹനത്തിന്റെ അരികു കണ്ണാടിയിൽ മാത്രം നോക്കി വാഹനം പുറകിലോ​​ട്ടോടിക്കുകയായിരുന്നു ഡ്രൈവര്‍.

ഏറെ ദൂരം ആന വാഹനത്തിനൊപ്പം ഓടുന്നതും വീഡിയോയില്‍ കാണാം. വാഹനത്തിലിരിക്കുന്ന സഞ്ചാരികളിലാരോ പകര്‍ത്തിയ ഈ വീഡിയോ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. ഏറ്റവും ഒടുവിൽ ആന പിന്തിരിഞ്ഞ് കാട്ടിലേയ്ക്ക് നടന്നുകയറുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.