
പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ഇവയുടെ ശരിയായ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രണ്ട് നേരം പല്ല് തേക്കുക
ദിവസവും രണ്ട് നേരം പല്ല് തേക്കുക. നാവും ബ്രഷ് ചെയ്യുക. കാരണം ബാക്ടീരിയകൾ നാവിന്‍റെ പ്രതലത്തിൽ അടിഞ്ഞുകൂടുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യും.
2. മൗത്ത് വാഷ് ഉപയോഗിക്കുക
ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
3. വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക.
4. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
5. പുകവലി ഉപേക്ഷിക്കുക
പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.
6. മദ്യപാനം ഒഴിവാക്കുക
മദ്യപാനവും ഉപേക്ഷിക്കുക. കാരണം ഇവയും വായ്നാറ്റം ഉണ്ടാക്കാം.
7. ഏലയ്ക്ക
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
8. ഗ്രാമ്പൂ
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.
9. പെപ്പർമിന്‍റ്
പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്‍റ് ചായ കുടിക്കുന്നതോ വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
10. പെരുംജീരകം
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.