മുഖത്തെ രോമങ്ങൾ കളയാന്‍ ചില എളുപ്പ വഴികള്‍...

Published : Jan 04, 2020, 07:38 PM ISTUpdated : Jan 04, 2020, 07:39 PM IST
മുഖത്തെ രോമങ്ങൾ കളയാന്‍ ചില എളുപ്പ വഴികള്‍...

Synopsis

പാർലറിൽ പോയി ചെയ്യുന്ന വാക്സിംഗ് വേദനാജനകമായത് കൊണ്ട് അത് ചെയ്യാന്‍ പലരും മടിക്കാറുമുണ്ട്. അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്തുനോക്കാവുന്ന ചില വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മുഖത്തെ അമിതമായ രോമ വളര്‍ച്ച പല സ്ത്രീകളെയും  അലട്ടുന്ന പ്രശ്നമാണ്. പാർലറിൽ പോയി ചെയ്യുന്ന വാക്സിംഗ് വേദനാജനകമായത് കൊണ്ട് അത് ചെയ്യാന്‍ പലരും മടിക്കാറുമുണ്ട്. 

അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്തുനോക്കാവുന്ന ചില വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്തു മിനിറ്റിന് ശേഷം നന്നായി മസാജ് ചെയ്ത് കഴുകി കളയാം. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ  ഇത് സഹായിക്കും. 

ഉരുളക്കിഴങ്ങു നന്നായി അരച്ചു പെയ്‌സ്റ്റ് ആക്കുക. ഒപ്പം തന്നെ പരിപ്പും പെയ്‌സ്റ്റ്ആക്കുക. ഇതു രണ്ടും ഒപ്പം നാരങ്ങാനീരും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഫലം ഉറപ്പാണ്. തുവരപ്പരിപ്പ് നന്നായി അരച്ചെടുത്ത് ഒരു സ്പൂൺ പാലും ഒരു സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ പാക്ക് അടർത്തി മാറ്റാം. രോമം നീക്കം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ