പച്ചത്തലമുടി, തുറിച്ച് നോട്ടം, കണ്ടാൽ വിചിത്രജീവി; പാവക്കുട്ടിയുടെ ഉള്ളിലുള്ള വസ്തു കണ്ട് ഞെട്ടി

Web Desk   | Asianet News
Published : Jan 04, 2020, 01:48 PM IST
പച്ചത്തലമുടി, തുറിച്ച് നോട്ടം, കണ്ടാൽ വിചിത്രജീവി; പാവക്കുട്ടിയുടെ ഉള്ളിലുള്ള വസ്തു കണ്ട് ഞെട്ടി

Synopsis

മുടിയുടെ നിറം പച്ച, തുറിച്ച് നോട്ടം. ശരിക്കും പേടിച്ച് പോകുന്ന രൂപം. പേള്‍ എന്നായിരുന്നു പാവക്കുട്ടിയുടെ പേര്. വാങ്ങിയതല്ലേ, ഉപേക്ഷിക്കണ്ട എന്നു കരുതി പാവക്കുട്ടിയെ നന്നാക്കാന്‍ കൊടുത്തപ്പോള്‍ വീണ്ടും അടുത്ത ഞെട്ടല്‍.

ക്രിസ്മസിന് മകൾക്ക് മികച്ചൊരു സമ്മാനം നൽകണമെന്ന് കരുതിയാണ് ആ അമ്മ പാവക്കുട്ടി വാങ്ങിയത്.മകള്‍ എല്ലിക്ക് വേണ്ടിയാണ് പാവക്കുട്ടി ഓർഡർ ചെയ്തതു. സന്തോഷം കൊണ്ട് എലിസബത്ത് ഫെയ്ഡ്‍ലി  പാക്കറ്റ് തുറന്നപ്പോൾ കണ്ടത് വിചിത്ര രൂപത്തിലുള്ള പാവക്കുട്ടിയായിരുന്നു.

മുടിയുടെ നിറം പച്ച, തുറിച്ച് നോട്ടം. ശരിക്കും പേടിച്ച് പോകുന്ന രൂപം. പേള്‍ എന്നായിരുന്നു പാവക്കുട്ടിയുടെ പേര്. വാങ്ങിയതല്ലേ, ഉപേക്ഷിക്കണ്ട എന്നു കരുതി പാവക്കുട്ടിയെ നന്നാക്കാന്‍ കൊടുത്തപ്പോള്‍ വീണ്ടും അടുത്ത ഞെട്ടല്‍.
പാവക്കുട്ടി തുറന്നുപരിശോധിച്ചപ്പോൾ ഉള്ളില്‍ 56 ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്. ഇതെല്ലാം കഴിഞ്ഞ് കുറ്റാന്വേഷകന്‍ എലിസബത്തിനെ വിളിക്കുന്നു.

 ഈ പാവക്കുട്ടി എങ്ങനെയാണ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തി. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കയ്യില്‍ നിന്നാണോ ഈ പാവക്കുട്ടി കിട്ടിയത് എന്നതിനെ കുറിച്ച് അന്വേഷിച്ചു. ഓൺലെെനിലൂടെയാണ് ഈ പാവക്കുട്ടി കിട്ടുന്നതെന്ന് എലിസബത്ത് അന്വേഷകരോട് പറഞ്ഞു.

ഫെയ്സ്ബുക്കില്‍ പേള്‍ എന്ന വിചിത്ര പാവക്കുട്ടിയുടെ ചിത്രം സഹിതമാണ് എലിസബത്തിന്റെ പോസ്റ്റ്. മകൾ എലി മത്സ്യകന്യകയുടെ രൂപത്തിലുള്ള പാവക്കുട്ടി വേണമെന്നാണ് ആ​ഗ്രഹിച്ചിരുന്നത്. കടകളില്‍ നിന്ന് അത്തരമൊന്ന് കിട്ടാത്തതിനെ തുടർന്നാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് വാങ്ങിയതെന്നും എലിസബത്ത് പറഞ്ഞു.

അന്വേഷണം പുരോഗമിക്കുകയാണ്. എലിസബത്തിന്റെ കുടുംബത്തില്‍ ആർക്കെങ്കിലും മയക്കുമരുന്ന് ബിസിനസ് നടത്തുന്നുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. അന്വേഷണം പാവനിര്‍മാതാക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ