വേനല്‍ക്കാലത്തെ തലമുടി കൊഴിച്ചിലിന് ഇതാ ഒരു പരിഹാരം...

By Web TeamFirst Published May 10, 2019, 6:45 PM IST
Highlights

വേനല്‍ക്കാലത്ത് പലപ്പോഴും പൊടിയും ചൂടുമേറ്റ് തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തലമുടി കൊഴിയാനും ചൊറിച്ചിലിനും സാധ്യതയുണ്ട്.   

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് പലപ്പോഴും പൊടിയും ചൂടുമേറ്റ് തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തലമുടി കൊഴിയാനും ചൊറിച്ചിലിനും സാധ്യതയുണ്ട്.  വേനല്‍ക്കാലത്ത് ചര്‍മ്മം പോലെ തന്നെ ഏറ്റവും അധികം സംരക്ഷണം വേണ്ടതും തലമുടിക്കാണ്. തലമുടിക്ക് അത്തരത്തില്‍  നല്ലൊരു പരിഹാരമാണ് പുതിനയില. 

കനത്ത ചൂടിൽ തല കുളിർപ്പിക്കാൻ  പുതിനയില കൊണ്ട് സ്പാ ചെയ്യാം. മിന്‍റ്  അഥവാ പുതിനയില ആണ് ഈ സ്പായുടെ പ്രധാന ഘടകം. ശിരോ ചർമത്തിന് കൂളിങ് സെൻസേഷൻ നൽകുമെന്നതു തന്നെയാണ് മെന്തോ സ്പായുടെ പ്രത്യേകത. 

ശിരോ‍ചർമത്തിന്‍റെയും മുടിയിഴകളുടെയും ആരോഗ്യത്തിന് പൂർണ സംരക്ഷണം നൽകും ഈ സ്പാ. പുതിനയിലകളുടെ കൂളിങ് ഫീലും സ്പായുടെ ഉണർവും വഴി മുടിയുടെയും ശിരോചർമത്തിന്റെയും ആരോഗ്യം വേനൽക്കാലത്തും സംരക്ഷിക്കാം. 

എങ്ങനെ ഉണ്ടാക്കാം?

പുതിനയില ഇട്ട് വെള്ളം നന്നായി തെളപ്പിക്കുക. അതിലേക്ക് നാരങ്ങ നീര് കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം അതിലേക്ക് മുട്ടയുടെ വെള്ള കൂടി ചേര്‍ത്ത് തലയില്‍ പിടിപ്പിക്കാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

 

click me!