മുഖത്തെ പാടുകള്‍ മാറ്റും; ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മ്മം സംരക്ഷിക്കാനുളള ചില വഴികള്‍...

By Web TeamFirst Published May 25, 2020, 5:25 PM IST
Highlights

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍,  മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കാനും മുഖം തിളക്കമുള്ളതാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും.

ലോക്ക്ഡൗണില്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ ധാരാളം സമയം കിട്ടുന്നുണ്ടല്ലോ. എന്നാല്‍ പിന്നെ അത് ചര്‍മ്മസംരക്ഷണത്തിനായി മാറ്റിവച്ചാലോ? ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി,  പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.  നല്ലൊരു ബ്ലീച്ചിങ് ഏജന്‍റാണ് ഉരുളക്കിഴങ്ങ്. 

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍,  മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കാനും മുഖം തിളക്കമുള്ളതാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് തയ്യാറാക്കാം . 

ആദ്യം കുറച്ച് അരിമാവ് എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് (നീര്) ചേര്‍ക്കുക. അതിലേക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത്  മിശ്രിതമാക്കുക. (വരണ്ട ചര്‍മ്മം ഉള്ളവര്‍ നാരങ്ങാനീരിന് പകരം തേന്‍ ചേര്‍ക്കുക).  ശേഷം ഈ മിശ്രിതത്തിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ്പാക്ക് ഇടുന്നത് ഫലം നല്‍കും. 

 

അതുപോലെ തന്നെ,  ഉരുളക്കിഴങ്ങ് നീരും മുള്‍ട്ടാനി മിട്ടിയും ചേര്‍ത്തുള്ള മിശ്രിതവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു  മുഖത്ത് പുരട്ടുന്നതും മുഖം തിളങ്ങാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങ് ഇടിച്ച് നീരാക്കി അത് ഗ്രീന്‍ ടീയുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ പാടുകള്‍ മാറ്റാനും സഹായിക്കും. 

ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാരമായി ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്.  തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താനും ഇത് സഹായിക്കും. 

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. ഇത് മാറ്റാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുന്നത് നല്ലതാണ്. 

Also Read: വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ; കുട്ടികൾക്ക് ഈ ഹെൽത്തി സ്നാക്ക് തയ്യാറാക്കി കൊടുക്കൂ, ശിൽപ്പ പറയുന്നു...
 

click me!