Asianet News MalayalamAsianet News Malayalam

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ; കുട്ടികൾക്ക് ഈ ഹെൽത്തി സ്നാക്ക് തയ്യാറാക്കി കൊടുക്കൂ, ശിൽപ്പ പറയുന്നു

കുട്ടികൾ ഇഷ്ടപ്പെടുന്നതും അതൊടൊപ്പം വളരെ ഹെൽത്തിയുമായ ഒരു സ്നാക്കിനെ കുറിച്ചാണ് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Shilpa Shetty Shares Easy Recipe Of Healthy Potato Chips For Your Kids' Lockdown Snack
Author
Mumbai, First Published Apr 3, 2020, 12:21 PM IST

ഈ ലോക്ഡൗൺ കാലത്ത് കുട്ടികൾക്ക് ഹെൽത്തി ഫുഡ് തയ്യാറാക്കി കൊടുക്കാവുന്നതാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അതൊടൊപ്പം വളരെ ഹെൽത്തിയുമായ ഒരു സ്നാക്കിനെ കുറിച്ചാണ് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കൊണ്ടുള്ള ഒരു കിടിലൻ സ്നാക്കാണ് ഇതെന്ന് ശിൽപ പറയുന്നു. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്നും ശിൽപ പറയുന്നു.

ആദ്യം രണ്ട് ഉരുളക്കിഴങ്ങും രണ്ട് മധുരക്കിഴങ്ങും സ്ലെെസ് ചെയ്തെടുക്കുക. ശേഷം സ്ലെെസ് ചെയ്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മധുരക്കിഴങ്ങിലും ഒരു നുള്ള് മുളക് പൊടി, ഒരു നുള്ള് കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. എണ്ണ ഉപയോഗിച്ച് ബേക്കിംഗ് ട്രേയിൽ ഉരുളക്കിഴങ്ങ് ഓരോ കഷ്ണങ്ങളായി ബേക്ക് ചെയ്തെടുക്കുക.

വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്നാക്കാണ് ഇത്. വായുസഞ്ചാരമില്ലാത്ത ഒരു ബോക്സിൽ ഇത് രണ്ട് ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. മായങ്ങളൊന്നും ചേർക്കാത്തത് കൊണ്ട് തന്നെ കുട്ടികൾക്ക് ധെെര്യത്തോടെ കൊടുക്കാവുന്നതാണെ
ന്നും ശിൽപ പറയുന്നു.

Follow Us:
Download App:
  • android
  • ios