ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Published : Oct 30, 2020, 03:30 PM IST
ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍  പ്രോട്ടീന്‍ കൂടുതലും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ആണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നുവെങ്കിൽ പോലും ശരീരഭാരം കുറയ്ക്കുക എന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായി അനുഭവപ്പെടാം. കൃത്യസമയത്ത്  ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. 

ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍  പ്രോട്ടീന്‍ കൂടുതലും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ആണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്... 

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. കൂടാതെ മറ്റ് പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കലോറിയും കുറവാണ്. എന്നാല്‍ പൊരിച്ച ചിക്കനില്‍ കലോറിയുടെ അളവ് കൂടാം. 

രണ്ട്... 

പ്രോട്ടീന്‍, വിറ്റാമിന്‍ സി തുടങ്ങിയവുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കൂടാതെ കാത്സ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും സോയാബീനില്‍ അടങ്ങിയിട്ടുണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

പോഷകങ്ങളുടെ കലവറയാണ് മുട്ട. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ കലോറി വളരെ കുറവുമാണ്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്.  

നാല്... 

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ദിവസവും നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീന്‍ കൂടുതലും കലോറി കുറഞ്ഞതുമായ ഭക്ഷണമാണ് ഇവ. 

അഞ്ച്... 

ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്ന ചീസ്, കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര് എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കുറഞ്ഞതും പ്രോട്ടീന്‍ കൂടുതലുമുള്ള ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് നട്സുകൾ...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?